കുപ്‌വാരയില്‍ ഏറ്റുമുട്ടൽ; രണ്ട് ഭീകരർ കൊല്ലപ്പെട്ടതായി സൂചന; ഉറിയിൽ ഏറ്റുമുട്ടൽ തുടരുന്നു

ജമ്മു കശ്മീരിലെ കുപ്‌വാരയില്‍ ഭീകരരും സൈന്യവും തമ്മില്‍ നടന്ന ഏറ്റുമുട്ടല്ലിൽ രണ്ടു ഭീകരർ കൊല്ലപ്പെട്ടതായി സൂചന. ഹന്ദ്‌വാര മേഖലയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ഏറ്റുമുട്ടല്‍ നടന്നത്. ഒരു ഭീകരനെ സൈന്യം പിടികൂടിയെന്നും റിപ്പോർട്ട് ഉണ്ട്. മേഖലയില്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് സൈന്യം നടത്തിയ തിരച്ചിലിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. സൈന്യത്തിനു നേര്‍ക്ക് ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നെന്ന് സൈനിക വക്താവ് വ്യക്തമാക്കി.
ഉറിയിലും പാക് പ്രകോപനം. പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുകയാണ്. അതിനിടെ അക്രമവും ഭീകരവാദവുമില്ലാത്ത അന്തരീക്ഷത്തിൽവേണം ചർച്ചയെന്ന നിലപാടിൽ ഭേഭഗതി ഇല്ലെന്ന് വ്യക്തമാക്കി ഇന്ത്യ. ഇന്ത്യയുമായ് ചർച്ചയാകാം എന്ന പാക്കിസ്ഥാന്റെ നിലപാടിന് മറുപടിയായാണ് ഇക്കാര്യം ഇന്ത്യ വ്യക്തമാക്കിയത്. ജെയ്ഷേയ്ക്ക് എതിരെ നൽകിയ തെളിവുകളുടെ അടിസ്ഥാനത്തിൽ ആ ഭീകരവദ സംഘടനയ്ക്ക് എതിരെ നടപടി വേണം എന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കാനും അതിനായുള്ള നയതന്ത്ര നീക്കങ്ങൾ ശക്തമാക്കാനും ഇന്ത്യ തിരുമാനിച്ചു.
അതേസമയം, അക്രമവും ഭീകരവാദവുമില്ലാത്ത അന്തരീക്ഷത്തിൽവേണം ചർച്ചയെന്ന നിലപാടിൽ ഭേഭഗതി ഇല്ലെന്ന് ഇന്ത്യ പറഞ്ഞു. ഇന്ത്യയുമായ് ചർച്ചയാകാം എന്ന പാക്കിസ്ഥാന്റെ നിലപാടിന് മറുപടിയായാണ് ഇക്കാര്യം ഇന്ത്യ വ്യക്തമാക്കിയത്. ജെയ്ഷേയ്ക്ക് എതിരെ നൽകിയ തെളിവുകളുടെ അടിസ്ഥാനത്തിൽ ആ ഭീകരവദ സംഘടനയ്ക്ക് എതിരെ നടപടി വേണം എന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കാനും അതിനായുള്ള നയതന്ത്ര നീക്കങ്ങൾ ശക്തമാക്കാനും ഇന്ത്യ തിരുമാനിച്ചു. അബുദാബിയിൽ ഇന്നു തുടങ്ങുന്ന ഇസ്‌ലാമിക രാജ്യങ്ങളുടെ സംഘടനയായ ഒഐസി യോഗത്തിൽ മുഖ്യാതിധി ആകുന്ന വിദേശകാര്യമന്ത്രി സുഷമ ഇക്കാര്യം സൌദി അറേബ്യ അടക്കമുള്ള രാജ്യങ്ങളെ ഇക്കാര്യം അറിയിക്കും
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here