സാമ്പത്തിക തട്ടിപ്പ് കേസില്‍ റോബര്‍ട്ട് വദ്രയുടെ അറസ്റ്റ് ഈ മാസം 19 വരെ കോടതി തടഞ്ഞു

സാമ്പത്തിക തട്ടിപ്പ് കേസിൽ ഈ മാസം 19 വരെ റോബർട്ട് വദ്രയെ അറസ്റ്റ് ചെയ്യരുതെന്ന് ഡല്‍ഹി പട്യാല ഹൗസ് കോടതി. 23,000 പേജുള്ള രേഖകള്‍ മുഴുവൻ ആവശ്യപ്പെട്ട് വദ്ര ഡല്‍ഹി പട്യാല ഹൗസ് കോടതിയെ സമീപിച്ചിരുന്നു . ഇതിന് എൻഫോഴ്മെന്‍റ് ഡയറക്ടേറ്റ് അഞ്ചു ദിവസത്തെ സമയം ചോദിച്ചു . കേസ് നീട്ടിവയ്ക്കാനുള്ള വാദ്രയുടെ നീക്കമെന്നും എന്‍ഫോഴ്സ്മെന്‍റ് അഭിഭാഷകൻ വാദിച്ചിരുന്നു.
ബിക്കാനീർ ഭൂമി തട്ടിപ്പ് കേസിൽ റോബർട്ട് വദ്ര അടക്കം നാല് പേരുടെ സ്വത്ത് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് നേരത്തെ കണ്ടുകെട്ടിയിരുന്നു. വാദ്രയുടെ ഉടമസ്ഥതയിലുള്ള സ്കൈലൈറ്റ് ഹോസ്പിറ്റാലിറ്റി ലിമിറ്റഡിന്റെ 4.62 കോടിയുടെ ആസ്തിയാണ് കണ്ടുകെട്ടിയത്. ഡല്‍ഹി സുഖദേവ് വിഹാറിലെ ഭൂമി അടക്കമാണ് എൻഫോഴ്സ്മെന്‍റ് കണ്ടുകെട്ടിയത്.
Read More: സാമ്പത്തിക തട്ടിപ്പ്: റോബര്‍ട്ട് വദ്ര വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരായി
കേസിൽ റോബർട്ട വദ്രയെയും അമ്മയേയും ജയ്പ്പൂരിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു. ബിക്കാനീറിൽ ഭൂമി വാങ്ങി മറിച്ചു വിറ്റതിലൂടെ റോബർട്ട് വദ്രയും കൂട്ടരും കൊള്ളലാഭമുണ്ടാക്കി എന്നാണ് എൻഫോഴ്സ്മെന്‍റിന്‍റെ ആരോപണം. കള്ളപ്പണം വെളുപ്പിക്കൽ തടയാനുള്ള നിയമപ്രകാരമാണ് വദ്രക്കെതിരെ എൻഫോഴ്സ്മെന്‍റ് കേസെടുത്തത്.
Read More: പ്രിയങ്കയ്ക്ക് പിന്നാലെ റോബര്‍ട്ട് വദ്രയും രാഷ്ട്രീയത്തിലേക്കെന്ന് സൂചന
2010 ല്‍ ആണ് വദ്രയുടെ ഉടമസ്ഥതയിലുള്ള സ്‌കൈലൈന്‍ ഹോസ്പിറ്റാലിറ്റി സ്ഥലം വാങ്ങുന്നത്. ഈ സ്ഥലം 2012 ല്‍ മറിച്ച് വിറ്റിരുന്നു. ഈ പണം ഉപയോഗിച്ച് വിദേശത്ത് സ്വത്തുക്കൾ വാങ്ങിയെന്നും ആരോപണം ഉണ്ട്. കഴിഞ്ഞ ഒരാഴ്ചക്കിടെഅഞ്ചാം തവണയാണ് റോബർട്ട് വാദ്ര വിവിധ കേസുകളിൽഅന്വേഷണ ഏജൻസിക്ക് മുമ്പാകെ ഹാജരാകുന്നത്.രാജസ്ഥാനിലെ ബിക്കാനീര്‍ ജില്ലയിലെ കൊളായത് മേഖലയില്‍ 275 ഏക്കര്‍ ഭൂമി വ്യാജരേഖ ചമച്ച് വാങ്ങി എന്നാണ് കേസ്.
ബിസിനസ് പങ്കാളികളുടെ സഹായത്തോടെ ബിനാമി ഇടപാട് വഴി ലണ്ടനില്‍ ആഡംബര വില്ല ഉള്‍പ്പെടെ ഒമ്പത് സ്വത്ത് വകകള്‍ സമ്പാദിച്ചെന്ന കേസിലാണ് വദ്രയെ ചോദ്യം ചെയ്യുന്നത്. വദ്രയുടെ ഉമടസ്ഥതയിലുള്ള റിയല്‍ എസ്റ്റേറ്റ് കമ്പനി ജീവനക്കാരന്‍ മനോജ് അറോറയുടെ പേരിലാണ് ചില സ്വത്തുക്കള്‍ വാങ്ങിയിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here