മത്സരരംഗത്തേക്കില്ലെന്ന് കാനം ട്വന്റിഫോറിനോട്

ലോക്സഭാ ഇലക്ഷനില്‍ മത്സരിക്കാനില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ട്വന്റിഫോറിനോട്. സംഘടന ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്നും പാര്‍ലമെന്ററി രംഗം താന്‍ നേരത്തെ തന്നെ ഉപേക്ഷിച്ചതാണെന്നും കാനം വ്യക്തമാക്കി. തിരുവനന്തപുരത്ത് വിജയസാധ്യതയുള്ള ആളെയാണ് നിറുത്തുക. സ്ഥാനാര്‍ത്ഥികളെ കുറിച്ച് പ്രാഥമിക ചര്‍ച്ചകള്‍ നടക്കുന്നതേയുള്ളൂവെന്നും മാര്‍ച്ച് ആദ്യവാരം സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച അന്തിമരൂപം വരും. ആളുകള്‍ക്ക് പലപേരുകളും പറയുന്നുണ്ട് എങ്കിലും സംഘടനരംഗത്ത് നിന്ന് മാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പൂര്‍ണ്ണമായ വിജയ സാധ്യതയാണ് ഇത്തവണയുള്ളത്. കഴിഞ്ഞ തവണ ചെറിയ ഭൂരിപക്ഷത്തിനാണ് പിന്നാക്കം പോയത്. കേരളത്തില്‍ എല്ലായ്പ്പോളും എല്‍ഡിഎഫും യുഡിഎഫും തമ്മിലാണ് മത്സരം. ബിജെപി ഭീഷണിയാകില്ല. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ 16സീറ്റുകളില്‍ എല്‍ഡിഎഫും 12 സീറ്റുകളില്‍ യുഡിഎഫുമാണ് ജയിച്ചത്. ബിജെപിയ്ക്ക് ഒരു സീറ്റ് പോലും ലഭിച്ചില്ല. ഇതാണ് കേരളത്തിന്റെ വോട്ടിംഗ് പാറ്റേണ്‍. ഇത്തവണ തെരഞ്ഞെടുപ്പില്‍ 20സീറ്റിലും ജയിക്കുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ തവണ 18 സീറ്റുകളില്‍ ജയിച്ചു. ഇത്തവണ അതിലും കൂടുതല്‍ സീറ്റുകളില്‍ ജയിക്കും. സിറ്റിംഗ് എംഎല്‍എമാര്‍ക്ക് സീറ്റ് നല്‍കുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ച നടന്നിട്ടില്ല അത് തീരുമാനിക്കേണ്ടത് കേന്ദ്ര നേതൃത്വമാണെന്നും കാനം വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here