‘ഒച്ച ഫോട്ടോയിൽ കിട്ടൂല മിസ്റ്റർ’; വൈറലായി വീണ്ടും അമ്മൂമ്മ കൊച്ചുമോൻ ടിക്ക് ടോക്ക്

അമ്മൂമ്മയും കൊച്ചുമക്കളും അവതരിപ്പിക്കുന്ന ടിക്ക് ടോക്ക് വീഡിയോകൾക്കാണ് ഇപ്പോൾ ഡിമാൻഡ്. എറണാകുളം ജില്ലയിലെ നോർത്ത് പറവൂർ ചിറ്റാട്ടുകര സ്വദേശികളായ ജിൽസൺ എന്ന കൊച്ചുമോനും അമ്മൂമ്മയുമാണ് ഈ ട്രെൻഡിന് തുടക്കം കുറിച്ചത്. ഇപ്പോഴിതാ ഇതിന്റെ ചുവടുപിടിച്ച് മറ്റൊരു അമ്മൂമ്മയും കൊച്ചുമകനും രംഗത്തെത്തിയിട്ടുണ്ട്.
നിരവധി ചിത്രങ്ങളിലെ പത്തോളം ഡബ്‌സ്മാഷുകൾ കൂട്ടിച്ചേർത്താണ് വീഡിയോ ഒരുക്കിയിരിക്കുന്നത്. വീഡിയോ വൈറലായതോടെ അമ്മൂമ്മയ്ക്ക് കൈയ്യടിയുടെ ബഹളമാണ്. അമ്മൂമ്മ പഴയ കലാകാരിയാണ്, കിടു ടൈമിംഗ്, സുന്ദരി അമ്മൂമ്മ എന്നിങ്ങനെ നീളുന്നു കമന്റുകൾ.
മുമ്പ് എറണാകുളം ജില്ലയിലെ നോർത്ത് പറവൂർ ചിറ്റാട്ടുകര സ്വദേശികളായ ജിൽസൺ എന്ന കൊച്ചുമോനും അമ്മൂമ്മയും വൈറലായിരുന്നു. പ്രവാസിയായ ജിൻസൺ അവധിക്കായ് നാട്ടിലെത്തിയ ശേഷമാണ് അമ്മാമ്മയും ഒന്നിച്ചുള്ള വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ചത്. എന്നാൽ അവധിക്കു ശേഷം വിദേശത്തേക്കു ജിൽസൺ മടങ്ങി. ഈ മടക്കം അമ്മായുടെയും കൊച്ചുമോന്റെയും ആരാധകരെ കുറച്ചൊന്നുമല്ല സങ്കടപ്പെടുത്തിയത്. പിന്നീട് ഇരുവരുടേയും തിരിച്ചുവരവ് സോഷ്യൽ മീഡിയ ആഘോഷമാക്കിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here