അഭിനന്ദന്‍ വര്‍ത്തമാന്റെ തോക്ക് പാക്കിസ്ഥാന്‍ തിരികെ നല്‍കിയില്ല

കസ്റ്റഡിയിലായിരുന്ന ഇന്ത്യയുടെ വ്യോമസേന വിംഗ് കമാന്‍റര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ ഇന്നലെ ഇന്ത്യയ്ക്ക് കൈമാറിയപ്പോള്‍ പാക്കിസ്ഥാന്‍ അദ്ദേഹത്തിന്റെ തോക്ക് തിരികെ തന്നില്ല. വാച്ച്, മോതിരം, കണ്ണട എന്നിവ എന്നിവ തിരിച്ച് തന്നെങ്കിലും തോക്ക് തിരികെ തരാന്‍ പാക്കിസ്ഥാന്‍ തയ്യാറായില്ല. ഇന്നലെ വൈകിട്ട് 5. 20 തിനാണ് അഭിനന്ദന്‍ വര്‍ധമാനെ ഔദ്യോഗികമായി ഇന്ത്യക്ക് പാക്കിസ്ഥാന്‍ കൈമാറിയത്.
വാഗാ അതിര്‍ത്തിയിലായിരുന്നു കൈമാറ്റ ചടങ്ങ്. ബീറ്റിംഗ് റിട്രീറ്റ് നടത്തിയാണ് പാകിസ്ഥാൻ വിങ് കമാന്‍റര്‍ അഭിനന്ദിനെ ഇന്ത്യക്ക് കൈമാറിയത്. റെഡ് ക്രോസിന്‍റെ സാന്നിദ്ധ്യത്തിലായിരുന്നു കൈമാറ്റ ചടങ്ങ്. ദേശീയ പതാക വീശിയും നൃത്തം ചവിട്ടിയും മുദ്രാവാക്യം വിളിച്ചും നൂറ് കണക്കിന് ആളുകളാണ് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് വാഗ അതിര്‍ത്തിയിൽ വിങ് കമാന്‍ററെ കാത്ത് നിന്നത്. ഇന്ത്യന്‍ വ്യോമസേനാ എയര്‍ വൈസ് മാര്‍ഷല്‍മാരായ രവി കപൂറും ആര്‍ജികെ കപൂറുമാണ് ഇന്ത്യയ്ക്ക് വേണ്ടി ഔദ്യോഗികമായി അഭിനന്ദനെ ഏറ്റുവാങ്ങിയത്.
ലഹോറിൽ പാകിസ്ഥാനിലെ ഇന്ത്യൻ സ്ഥാനപതിക്ക് നേരിട്ടാണ് പാക് സൈന്യം അഭിനന്ദനെ കൈമാറിയത്. വ്യോമസേനയുടെ വലിയ ഒരു സംഘം തന്നെ വിങ് കമാന്‍ററെ സ്വീകരിക്കാൻ വാഗാ അതിര്‍ത്തിയിലെത്തിയിരുന്നു. അഭിനന്ദന്‍റെ കുടുംബാംഗങ്ങളും സ്വീകരണ ചടങ്ങിന് എത്തി. വൻ സുരക്ഷാ സംവിധാനങ്ങളാണ് പഞ്ചാബ് പൊലീസ് ഒരുക്കിയിരുന്നത്. പാക് പിടിയിലായി മൂന്ന് ദിവസത്തിനകം തന്നെ വിങ് കമാന്‍റര്‍ അഭിനന്ദിനെ ഇന്ത്യയിൽ തിരിച്ചെത്തിക്കാനായത് വലിയ നയതന്ത്ര വിജയമെന്നാണ് വിലയിരുത്തുന്നത്. അമേരിക്കയും സൗദി അറേബ്യയും അടക്കം ലോക രാജ്യങ്ങൾ എടുത്ത നിലപാടും ഇന്ത്യക്ക് സഹായകമായി.
മൂന്ന് ദിവസത്തെ പാക് കസ്റ്റഡിക്ക് ശേഷം ഇന്നലെ ഇന്ത്യയില്‍ തിരികെ എത്തിയ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാന്‍ വ്യോമസേനാ മേധാവി ബി എസ് ധനോവയുമായി കൂടിക്കാഴ്ച നടത്തി. പാക്കിസ്ഥാനിലുണ്ടായ അനുഭവങ്ങള്‍ അദ്ദേഹം വ്യോമസേനാ മേധാവിയുമായി പങ്കുവെച്ചതായാണ് വിവരം. വെള്ളിയാഴ്ച രാത്രിയോടെ ഡല്‍ഹിയിലെത്തിയ അഭിനന്ദനെ വിശദമായ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വ്യോമസേന മേധാവിയുമായി കൂടിക്കാഴ്ച നടത്തിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here