Advertisement

രാഹുലിന്‍റെ തട്ടകത്തില്‍ മോദി; പ്രധാനമന്ത്രി ഇന്ന് അമേഠിയില്‍

March 3, 2019
1 minute Read

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാഹുൽ ഗാന്ധിയുടെ മണ്ഡലമായ അമേഠിയിലെത്തും. തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ശേഷിക്കെയാണ് മോദി രാഹുൽ ഗാന്ധിയുടെ മണ്ഡലത്തിലെത്തുന്നത്. ഇന്തോ റഷ്യൻ സംയുക്ത സംരഭമായ ഇന്തോ റഷ്യ റൈഫിള്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ആയുധ നിര്‍മാണക്കമ്പനി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. വികസന പദ്ധതികളുടെ ഉദ്ഘാടനവും നടത്തും.

ഗാന്ധി കുടുംബത്തിലുള്ളവര്‍ സ്ഥിരമായ ജയിക്കുന്ന അമേഠിയിലും റായ് ബറേലിയിലും പോലും വികസനമെത്തിച്ചത് തങ്ങളാണെന്ന ബിജെപി പ്രചാരണത്തിനിടെയാണ് മോദി അമേഠിയിലെത്തുന്നത്. രാഹുലിന് ശക്തമായ വെല്ലുവിളി ഉയര്‍ത്തുമെന്ന് പ്രഖ്യാപിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി മണ്ഡലത്തിൽ സജീവമാണ്.

Read Moreവ്യോമ സേനയ്ക്ക് സല്യൂട്ട് നൽകി രാഹുൽ ഗാന്ധി

മോദി വിരോധം രാജ്യ വിരുദ്ധതയാകരുതെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി ഇന്നലെ രാഹുൽ ഗാന്ധിയെ വിമർശിച്ചിരുന്നു. ഇന്ത്യ ടുഡേ കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.പ്രതിരോധ സേനയെ പ്രതിപക്ഷ പാർട്ടികൾ ചോദ്യം ചെയ്യുകയാണെന്നും മോദി ആരോപിച്ചു. റഫാൽ വിമാനങ്ങൾ ഉണ്ടായിരുന്നുവെങ്കിൽ പാക്കിസ്താന് കൂടുതൽ മികച്ച രീതിയിൽ മറുപടി നൽകാമായിരുന്നു.

രാജ്യ സുരക്ഷയെക്കുറിച്ച് സംസാരിക്കുമ്പോൾ രാഷ്ട്രീയം കൂട്ടിക്കലർത്തരുതെന്നും പ്രധാനമന്ത്രി ആവശ്യപ്പട്ടു. വ്യോമസേന പാക്കിസ്ഥാനിലെ ഭീകരകേന്ദ്രങ്ങൾ ആക്രമിച്ചതിന് ശേഷമുള്ള ആദ്യ പൊതു പരിപാടിയിലായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശങ്ങൾ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top