ലാലും പ്രഭാസും ; സാഹോയുടെ മേക്കിംഗ് വീഡിയോ പുറത്ത് വിട്ട് അണിയറ പ്രവര്‍ത്തകര്‍
പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രഭാസ് ചിത്രം സാഹോയുടെ മേക്കിംഗ് വീഡിയോ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടു. പ്രഭാസിനൊപ്പം ലാലും ശ്രദ്ധകപൂറുമെല്ലാം പ്രധാന വേഷത്തിലെത്തുന്ന ബിഗ് ബജറ്റ് ചിത്രമാണ് സാഹോ. അബുദാബി ഷെഡ്യൂളിലുള്ള ചിത്രത്തിന്റെ മേക്കിംഗ് വീഡിയോ ആണിത്. ലാലിനേയും വീഡിയോയില്‍ കാണാം. അബുദാബി ഷെഡ്യൂളിന്റെ ഒരാഴ്ചത്തെ ചിത്രീകരണത്തിലാണ് ലാല്‍ പങ്കെടുത്തത്.
യു.വി. ക്രിയേഷന്‍സും ടി സിരീസും സംയുക്തമായി നിര്‍മ്മിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് സുഗീത് ആണ്. ‘ഷേഡ്സ് ഓഫ് സാഹോ’ എന്ന പേരിലാണ് അറിയറ പ്രവര്‍ത്തകര്‍ പുതിയ മേക്കിംഗ് വീഡിയോ പുറത്ത് വിട്ടത്. മുമ്പ് പ്രഭാസിന്റെ പിറന്നാള്‍ ദിനത്തിലാണ് ആദ്യത്തെ മേക്കിംഗ് വീഡിയോ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടത്. ഇപ്പോള്‍ ശ്രദ്ധ കപൂറിന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് രണ്ടാമത്തെ വീഡിയോ ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്. ശ്രദ്ധയ്ക്ക് ആശംസകളുമായാണ് 1.02 മിനിറ്റ് ദൈര്‍ഘ്യമുള്ള പുതിയ വീഡിയോ എത്തിയിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here