Advertisement

പശ്ചിമ ബംഗാളിൽ കോൺഗ്രസുമായുള്ള ധാരണ; സിപിഎം കേന്ദ്ര കമ്മിറ്റി തീരുമാനം ഇന്ന്

March 4, 2019
1 minute Read

പശ്ചിമ ബംഗാളിൽ കോൺഗ്രസുമായി തെരഞ്ഞെടുപ്പ് ധാരണയുണ്ടാക്കുന്ന വിഷയത്തില്‍ സി പി ഐ എം കേന്ദ്ര കമ്മിറ്റി ഇന്ന് തീരുമാനമെടുക്കും. ബംഗാളിൽ കോൺഗ്രസ്സ് ആവശ്യപെട്ട സി പി ഐ എം സിറ്റിംഗ് സീറ്റുകളുടെ കാര്യത്തിൽ വിട്ടു വീഴ്ച വേണ്ടെന്നാണ് കേന്ദ്ര കമ്മിറ്റി ഇന്നലെ വിലയിരുത്തിയത്. ലോക്സഭ തിരഞെടുപ്പിലേക്കുള്ള കരട് പ്രകടന പത്രികക്കും കേന്ദ്ര കമ്മിറ്റി രൂപം നൽകും.

ഇന്നലെയാരംഭിച്ച സി പി ഐ എം കേന്ദ്ര കമ്മിറ്റി ലോക്സഭ തിരഞെടുപ്പിലേക്കുള്ള പാർട്ടി നയമാണ് ചർച്ച ചെയ്തത്. ബംഗാളിൽ കോൺഗ്രസ്സുമായുള്ള തിരഞെടുപ്പ് ധാരണയിൽ കേന്ദ്ര കമ്മിറ്റി ഇന്ന് അന്തിമ തീരുമാനമെടുക്കും. സംസ്ഥാനത്ത് കോൺഗ്രസ്സുമായി നടത്തിയ ചർച്ചകളിൽ ധാരണ ഉണ്ടാക്കാനായിരുന്നില്ല. സി പി ഐ എം സിറ്റിംഗ് സീറ്റുകളായ മുർഷിദാബാദും, റായ്ഗഞ്ചും ഉൾപെടെ 22 സീറ്റുകളാണ് കോൺഗ്രസ്സ് ആവശ്യപെട്ടിരുന്നത്. ഇക്കാര്യത്തിലെ തീരുമാനം കേന്ദ്ര കമ്മിറ്റിയോഗത്തിനു ശേഷം അറിയിക്കാമെന്ന് സി പി ഐ എം നിലപാടെടുക്കുകയായിരുന്നു.

Read Also : രണ്ടുദിവസത്തെ സിപിഎം കേന്ദ്രകമ്മറ്റി യോഗം ഡല്‍ഹിയില്‍ തുടങ്ങി

എന്നാൽ സിറ്റിംഗ് സീറ്റുകൾ വിട്ടു നൽകേണ്ടതില്ലെന്നും, മറ്റു സീറ്റുകളിൽ ധാരണയാകാം എന്നുമാണ് സി പി ഐ എം നിലപാട്. കോൺഗ്രസ്സിന്റെ നാലു സിറ്റിംഗ് സീറ്റുകളിൽ മത്സരിക്കേണ്ടതില്ലെന്നും സി പി ഐ എം തീരുമാനിച്ചിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളിലെ സഖ്യ രൂപീകരണവും കേന്ദ്ര കമ്മിറ്റി ചർച്ച ചെയ്തു. ഇത് സംബന്ധിച്ച സംസ്ഥാന ഘടകളുടെ നിലപാട് കേന്ദ്ര കമ്മിറ്റിക്കു നൽകിയിട്ടുണ്ട്. കേന്ദ്രകമ്മിറ്റി, പോളിറ്റ് ബ്യൂറോ അംഗങ്ങൾ തിരഞെടുപ്പിൽ മത്സരിക്കണമോ എന്ന കാര്യത്തിലും കേന്ദ്ര കമ്മിറ്റിയിന്ന് തീരുമാനമെടുക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top