മലപ്പുറത്ത് ക്ഷേത്രത്തില്‍ വെടിക്കെട്ടിനിടെ അപകടം; 3 പേര്‍ക്ക് പരിക്ക്

മലപ്പുറം തിരുവാലിയില്‍ ക്ഷേത്രത്തില്‍ വെടിക്കെട്ടിനിടയില്‍ അപകടം. 3 പേര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. തിരുവാലി കൈതയില്‍ ക്ഷേത്രത്തിലായിരുന്നു അപകടം. ക്ഷേത്ര ഉത്സവത്തിന് പൊട്ടിക്കുന്നതിനായി കതിന നിറക്കുന്നതിനിടെ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. തിരുവാലി ഷാരത്ത്കുന്ന് പുതുക്കോടന്‍ സുന്ദരന്‍ (39), മക്കളായ അജുല്‍ (8), അതുല്‍ (8) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഉത്സവത്തിന്റെ ഭാഗമായി സുന്ദരന്‍ കതിന നിറക്കുന്നതിനിടെ അബദ്ധത്തില്‍ പൊട്ടുകയായിരുന്നു.സുന്ദരന്റെ കൂടെ എത്തിയതായിരുന്നു കുട്ടികള്‍.കുട്ടികളുടെ പരിക്ക് ഗുരുതരമല്ല.കതിന പൊട്ടിയതോടെ സമീപത്തു സൂക്ഷിച്ചിരുന്ന വെടിമരുന്നിനും തിപിടിച്ചു. പൊള്ളലേറ്റവരെ ക്ഷേത്ര ഭാരവാഹികളും നാട്ടുകാരും ചേര്‍ന്ന് ഉടന്‍ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിക്കുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here