വ്യോമാക്രമണത്തിന് തൊട്ടുമുമ്പ് ജെയ്‌ഷെ ക്യാമ്പിലുണ്ടായിരുന്നത് 300 മൊബൈല്‍ ഫോണുകളുടെ സിഗ്നലുകളെന്ന് റിപ്പോര്‍ട്ട്

ഇന്ത്യന്‍ വ്യോമാക്രമണം നടന്ന ദിവസം ബലാക്കോട്ടിലെ ജെയ്‌ഷെ മുഹമ്മദ് താവളത്തില്‍ മൂന്നൂറ് മൊബൈല്‍ സിഗ്നലുകള്‍ ഉണ്ടായിരുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യയുടെ ടെക്‌നിക്കല്‍ ഇന്റലിജന്‍സ് ഏജന്‍സിയായ എന്‍.ടി.ആര്‍.ഒ. യുടെ ടെക്‌നിക്കല്‍ സര്‍വ്വൈലന്‍സിലാണ് സിഗ്‌നലുകള്‍ തെളിഞ്ഞത്.
Sources: NTRO surveillance of JeM Balakot camp in days leading up to air strike by IAF confirmed around 300 active mobile connections in facility pic.twitter.com/uwyzd0qpHB
— ANI (@ANI) 4 March 2019
ആക്രമണം നടന്ന ദിവസം ക്യാമ്പില്‍ മൂന്നൂറ് മൊബൈല്‍ സിഗ്‌നലുകള്‍ പ്രവര്‍ത്തിച്ചിരുന്നതായുള്ള വിവരം ഇന്ത്യയ്ക്ക് നേരത്തെ ലഭിച്ചുവെന്ന റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. ഇന്ത്യയുടെ ടെക്‌നിക്കല്‍ ഇന്റലിജന്‍സ് ഏജന്‍സിയായ നാഷണല്‍ ടെക്‌നിക്കല്‍ റിസര്‍ച്ച് ഓര്‍ഗനൈസേഷനാണ് ഇത് സംബന്ധിച്ച വിവരം ലഭിച്ചത്.
Sources: NTRO surveillance of JeM Balakot camp in days leading up to air strike by IAF confirmed around 300 active mobile connections in facility pic.twitter.com/uwyzd0qpHB
— ANI (@ANI) 4 March 2019
എന്‍.ടി.ആര്‍.ഒ. യുടെ ടെക്‌നിക്കല്‍ സര്‍വ്വൈലന്‍സില്‍ ഇത് തെളിഞ്ഞതോടെ വിവരം എയര്‍ ഫോഴ്‌സിന് കൈമാറുകയും അന്ന് തന്നെ ആക്രമണം നടത്തുകയായിരുന്നെന്നും ഉന്നത സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here