ഷുഹൈബ് കോലക്കേസ് പ്രതി എസ്എഫ്ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റില്‍

മട്ടന്നൂരിലെ യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിനെ കൊലപ്പടുത്തിയ കേസിലെ പ്രതിയെ എസ്എഫ്ഐ കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റിൽ ഉൾപ്പെടുത്തി. കേസിലെ പന്ത്രണ്ടാം പ്രതി പി.കെ.അഭിനാഷിനെയാണ് ഇന്നലെ സമാപിച്ച ജില്ലാ സമ്മേളനത്തിൽ സെക്രട്ടറിയേറ്റിലേക്ക് തിരഞ്ഞെടുത്തത്. കേസിൽ മുൻ ലോക്കൽ സെക്രട്ടറി ഉൾപ്പെടെയുള്ള സിപിഎം പ്രവർത്തകരാണു പ്രതികൾ. ഷുഹൈബിനെ വധിക്കാനുള്ള ഗൂഢാലോചനയിൽ അഭിനാഷും ഭാഗമായിരുന്നുവെന്നാണ് പൊലീസ് കുറ്റപത്രം. കേസിൽ പൊലീസ് അറസ്റ്റു ചെയ്ത അഭിനാഷിനെ കോടതി റിമാൻഡ് ചെയ്തിരുന്നു. പിന്നീട് ജാമ്യത്തിലിറങ്ങുകയായിരുന്നു.
Read More: ‘സിപിഎമ്മുകാരന്റെ ഹൃദയശൂന്യത സൃഷ്ടിച്ച ശൂന്യത’; ഷുഹൈബിനെ അനുസ്മരിച്ച് വി ടി ബല്‍റാമിന്റെ പോസ്റ്റ്
2018 ഫെബ്രുവരി 12 നാണ് യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറി ആയിരുന്നു ഷുഹൈബ് കൊല്ലപ്പെട്ടത്. ഏറെ കോളിളക്കം സൃഷ്ടിച്ച സംഭവത്തിൽ സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറി അടക്കം 17 പേർ പ്രതികളാണ്. കണ്ണൂരിലെ തെരൂരിലെ തട്ടുകടയിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് ഷുഹൈബിനെ അക്രമിസംഘം വെട്ടിക്കൊലപ്പെടുത്തിയത്. ബോംബെറിഞ്ഞ് ഭീതിപരത്തി, ഷുഹൈബിനെയും കൂടെയുള്ളവരെയും ആശുപത്രിയിലെത്തിക്കുന്നതും വൈകിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിലെത്തിക്കുന്നതിന് മുൻപ് രക്തം വാർന്നായിരുന്നു മരണം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here