ആരതിയും ആദിത്യയും മക്കള്‍ സെല്‍വന് സ്വന്തം; കടുവകളെ സംരക്ഷിച്ച് വിജയ് സേതുപതി

തമിഴകത്തിന്‍റെ പ്രിയതാരം വിജയ് സേതുപതി ഇനി മുതല്‍ കടുവാ കുഞ്ഞുങ്ങളുടെ സംരക്ഷകന്‍. ചെന്നൈയിലെ അരിഞ്ചർ അണ്ണാ സുവോളജിക്കൽ പാർക്കിലെ ആരതി, ആദിത്യ എന്നീ വെള്ളക്കടുവാക്കുഞ്ഞുങ്ങളുടെ സംരക്ഷണമാണ് മക്കള്‍ സെല്‍വന്‍ ഏറ്റെടുത്ത്. ഇവരുടെ ചെലവിനായി അഞ്ചു ലക്ഷം രൂപയുടെ ചെക്കാണ് പ്രിയ നടൻ മൃഗശാല അധികൃതർ സന്നിഹിതരായ ചടങ്ങിൽ കൈമാറിയത്. കഴിഞ്ഞ വർഷം നടൻ ശിവ കാർത്തികേയൻ അനു എന്ന വെള്ളക്കടുവയെ ദത്തെടുത്തിരുന്നു.
Read More: ഒറ്റ ശ്വാസത്തില്‍ ആ നെടുനീളന്‍ ഡയലോഗ്; വൈറലായി സൂപ്പര്‍ ഡീലക്‌സിലെ വിജയ് സേതുപതിയുടെ ഡബ്ബിങ് വീഡിയോ
96ലൂടെ തമിഴകത്തെന്ന പോലെ മലയാളികളുടെയും ഹൃദയം കവർന്ന വിജയ് സേതുപതി ജയറാമിനൊപ്പം മാർക്കോണി മത്തായിയെന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ പ്രവേശിക്കുകയാണ്. സനിൽ കളത്തിൽ സംവിധാനം നിർവ്വഹിക്കുന്ന ചിത്രത്തിൽ ഒരു പ്രത്യേക വേഷത്തിലാവും വിജയ് സേതുപതിയെത്തുക. കൂടാതെ മലയാളത്തിന്റെ മരുമകനെന്ന വിശേഷണം കൂടിയുണ്ട് താരത്തിന്. വിജയ് സേതുപതിയുടെ ഭാര്യ ജെസി മലയാളിയാണ്.
Read More: ശബരിമല സ്ത്രീപ്രവേശനത്തെ പിന്തുണച്ച വിജയ് സേതുപതിയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ അസഭ്യവര്‍ഷം
ത്യാഗരാജൻ കുമാരരാജ സംവിധാനം ചെയ്യുന്ന ‘സൂപ്പർ ഡീലക്സിൽ’ വിജയ് ട്രാൻസ്ജെൻഡറായി എത്തുന്നുണ്ട്. നീലസാരിയും ചുവന്ന ബ്ലൗസും കൂളിംഗ് ഗ്ലാസുമണിഞ്ഞ വിജയിയുടെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ശിൽപ എന്നാണ് വിജയ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഫഹദ് ഫാസിൽ മുഖ്യ കഥാപാത്രമാവുന്ന ചിത്രമാണിത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here