Advertisement

ഇന്ത്യ വെടിവച്ചിട്ട പാക്കിസ്ഥാന്റെ എഫ് 16വിമാനത്തിലെ പൈലറ്റ് എവിടെ?

March 4, 2019
0 minutes Read
f16

ഇന്ത്യ വെടിവച്ചിട്ട പാക്കിസ്ഥാന്‍ വിമാനം എഫ് 16ലെ പൈലറ്റ് എവിടെ എന്ന ചോദ്യത്തിന് ഉത്തരം നല്‍കാതെ പോലീസ്. ഇന്ത്യന്‍ പൈലറ്റാണെന്ന് കരുതി പാക്കിസ്ഥാനിലെ തന്നെ ജനക്കൂട്ടം ഈ വിമാനത്തിന്റെ പൈലറ്റിനെ മര്‍ദ്ദിച്ച് കൊന്നുവെന്ന വാര്‍ത്തയോടും പാക്കിസ്ഥാന്‍ ഇതേ വരെ പ്രതികരിച്ചിട്ടില്ല. അഭിനന്ദന്റെ മിഗ് 21 വിമാനവും പാക്ക് വിങ് കമാൻഡർ ഷഹ്സാസ് ഉദ്ദിൻ പറത്തിയ എഫ് 16 വിമാനവും 27നു പാക്ക് അധിനിവേശ കാശ്മീരിലാണ് തകര്‍ന്ന് വീണത്. തകരും മുമ്പ് ഇരുവരും പാരച്യൂട്ടില്‍ രക്ഷപ്പെടുകയും ചെയ്തു. ഷഹ്സാസ് ഉദിനാണ് ഈ വിമാനം പറത്തിയത്. അഭിനന്ദനെ നാട്ടുകാര്‍ മര്‍ദ്ദിച്ചെങ്കിലും പിന്നീട് പാക് പട്ടാളം കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

എന്നാല്‍ എഫ് 16 ഉപയോഗിച്ചിട്ടില്ലെന്നാണ് പാക് നിലപാട്. എന്നാല്‍ ഇന്ത്യന്‍ സൈന്യം ഈ വിമാനത്തിന്റെ തകര്‍ന്ന ഭാഗങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.  പാക് വ്യോമ സേനയുടെ ഉപമേധാവി വസീം ഉദ്ദിന്റെ മകനാണ് ഷഹ്സാസ് ഉദ്ദിനെന്ന് സൂചനയുണ്ട്. എന്നാല്‍ വസീം സേനയില്‍ നിന്ന് വളരെ നേരത്തെ പിരിഞ്ഞതാണെന്നാണ് പാക്കിസ്ഥാന്റെ മറുപടി.

പാക് പൈലറ്റിനെ ഇന്ത്യന്‍ പൈലറ്റാണെന്ന് കരുതി പാക് അധീന കാശ്മീരിലെ നാട്ടുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചെന്നു റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. എഫ് 16 ല്‍ നിന്ന് രക്ഷപ്പെട്ട ഷഹാസ് പാക് അധീന കശ്മിരിെല ലാം വാലിയാണ് പാരാച്ചൂട്ടില്‍ ഇറങ്ങിയത്. രണ്ട് ഇന്ത്യന്‍ വിമാനങ്ങള്‍ തകര്‍ത്തെന്നും രണ്ടു ഇന്ത്യന്‍ പൈലറ്റുമാര്‍ കസ്റ്റഡിയിലുണ്ടെന്നും പാക് പാക് മേജര്‍ ജനറല്‍ ബുധനാഴ്ച ട്വീറ്റ് ചെയ്തിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top