ബ്യൂട്ടിപാര്‍ലര്‍ വെടിവെപ്പ്; പോലീസിനെ വെട്ടിലാക്കി വ്യാജ ഡോക്ടർ

കൊച്ചിയിലെ ബ്യൂട്ടിപാർലർ വെടിവെപ്പ് കേസിൽ പോലീസിനെ വെട്ടിലാക്കി വ്യാജ ഡോക്ടർ. പോലീസിന്റെ സഹായികൂടിയായ വ്യാജ ഡോക്ടർ വെടിവെപ്പ് വിവരങ്ങൾ ആദ്യം തന്നെ പോലീസിന് കൈമാറിയിരുന്നു. പോലീസിനെതിരെ നടി ലീന മരിയാ പോളിനെ തെറ്റിദ്ധരിപ്പിക്കാനും ഇയാൾ നീക്കം നടത്തിയെന്നാണ് വിവരം.
അതേസമയം ബ്യൂട്ടിപാർലർ വെടിവെപ്പ് കേസിൽ ആദ്യകുറ്റപത്രം ക്രൈംബ്രാഞ്ച് ഇന്ന് കോടതിയിൽ സമർപ്പിക്കും.അധോലോക കുറ്റവാളി രവി പൂജാരിയെ മുഖ്യപ്രതിയാക്കിയാണ് കുറ്റപത്രം സമർപ്പിക്കുക.
നടി ലീന മരിയ പോളിനെ ഭീഷണിപ്പെടുത്തി പണം തട്ടുന്നതിനു വേണ്ടിയാണ് ബ്യൂട്ടി പാർലറിൽ വെടിവെയ്പ് നടത്തിയതെന്ന് ക്രൈംബ്രാഞ്ച് കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു. ബൈക്കിലെത്തിയ കണ്ടാലറിയുന്ന രണ്ട് പേരെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട് .കഴിഞ്ഞ വർഷം ഡിസംബർ പതിനഞ്ചിനാണ് കൊച്ചി നഗരമധ്യത്തിലുള്ള ബ്യൂട്ടി പാർലറിൽ ബൈക്കിലെത്തിയ രണ്ടുപേർ വെടിവെയ്പ് നടത്തിയത്.
വെടിവച്ചത് കാസര്‍കോട് സ്വദേശികളാണെന്നാണ് സൂചന. കാസര്‍കോട്ടും സമാനമായ വെടിവെപ്പ് നടന്നിരുന്നു. ഇരുകേസുകളിലേയും സമാനത പോലീസ് പരിശോധിക്കുകയാണ്. പണം നല്കാത്തതിന്റെ പേരിലായിരുന്നു അവിടെയും വെടിവെപ്പ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here