Advertisement

ചാലക്കുടിയിൽ വീണ്ടും ഇന്നസെന്റ് ഇടത് മുന്നണി സ്ഥാനാർത്ഥി; പത്തനംതിട്ടയിൽ വീണ ജോർജ്

March 6, 2019
1 minute Read
INNOCENT WILL BE CANDIDATE IN CHALAKKUDY VEENA GEORGE AT PATHANAMTHITTA

ചാലക്കുടി പാർലമെന്റിൽ ഇന്നസെന്റ് ഇടത് മുന്നണി സ്ഥാനാർത്ഥിയാകും. സിപിഎം അങ്കമാലി ഏരിയ കമ്മിറ്റി ഓഫീസിൽ നടന്ന യോഗത്തിലാണ് തീരുമാനം. ഇന്നസെന്റിനെതിരെ യോഗത്തിൽ പൊതുവികാരമുണ്ടായിരുന്നു. എന്നാൽ സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനം തിരുത്താൻ കഴിയില്ലെന്ന് ബേബി ജോൺ കമ്മിറ്റിയെ അറിയിച്ചു.

പത്തനംതിട്ടയിൽ വീണാ ജോർജ് ആകും സ്ഥാനാർത്ഥി.  ആറന്മുള എംഎൽഎയാണ് വീണ. ഇതിന് പാർലമെന്റ് മണ്ഡലം കമ്മിറ്റിയുടെ അംഗീകാരം. കോട്ടയത്ത് വി എൻ വാസവൻ സ്ഥാനാർത്ഥിയാകും. ഇതിനും പാർലമെന്റ് മണ്ഡലം കമ്മിറ്റി അംഗീകാരം നൽകി.

ആലപ്പുഴ- എംഎം ആരിഫ്
വടകര- പി ജയരാജൻ

ആറ്റിങ്ങൽ -എ സമ്പത്ത്,

ഇടുക്കി – ജോയ്സ് ജോർജ്,

ആലത്തൂർ -പി കെ ബിജു,

പാലക്കാട് – എം ബി രാജേഷ്,

കണ്ണൂർ – പി കെ ശ്രീമതി

ആലത്തൂരിൽ -പികെ ബിജു

സംസ്ഥാനത്തെ 20 ലോക്‌സഭാ മണ്ഡലങ്ങളിൽ പതിനാറ് സീറ്റിലും സിപിഎം മത്സരിക്കുമെന്ന് ഇന്നലെ തീരുമാനമായത്. സിപിഐ ഒഴികെയുള്ള ഘടകക്ഷികൾക്ക് സീറ്റില്ല. സീറ്റ് വേണമെന്ന ജനതാദളിന്റെ ആവശ്യം തള്ളി. തിരുവനന്തപുരത്തു ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം.

കാസർഗോഡ് എംപി പി കരുണാകരന് സീറ്റ് നിഷേധിച്ച് സിപിഎം. സതീഷ് ചന്ദ്രൻ കാസർഗോഡ്
എൽഡിഎഫ്‌ സ്ഥാനാർത്ഥിയായേക്കും. അതേസമയം, സ്ഥാനാർത്ഥിത്വം നിഷേധിച്ചതിൽ സിഎൻ ജയദേവന് അതൃപ്തിയുണ്ട്. സിറ്റിംഗ് എംപി എന്ന നിലയിൽ തന്നെ മാറ്റേണ്ട ആവശ്യമില്ലായിരുന്നുവെന്നും ജയദേവൻ പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top