ഇന്ത്യന്‍ സിനിമകള്‍ക്കും ടി വി ഷോകള്‍ക്കും വിലക്കേര്‍പ്പെടുത്തി പാക് സുപ്രീംകോടതി

ഇന്ത്യന്‍ സിനിമകള്‍ക്കും ടി വി ഷോകള്‍ക്കും വിലക്കേര്‍പ്പെടുത്തി പാക് സുപ്രീംകോടതി. സിനിമകളും ടി വി ഷോകളും പ്രദര്‍ശിപ്പിക്കുന്നതില്‍ നിന്നും സ്വകാര്യ ചാനലുകളെയാണ് കോടതി വിലക്കിയിരിക്കുന്നത്. ചീഫ് ജസ്റ്റിസ് ഗുല്‍സാര്‍ അഹമ്മദ് ഉള്‍പ്പെടുന്ന മൂന്നാംഗ ബെഞ്ചിന്റേതാണ് തീരുമാനം. ചൊവ്വാഴ്ചയാണ് ഇതുസംബന്ധിച്ച വിധി കോടതി പുറപ്പെടുവിച്ചത്. റേഡിയോ പാകിസ്ഥാനാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
Read more: ബലാകോട്ട് വ്യോമാക്രമണം: ഇന്ത്യന്‍ സിനിമകള്‍ക്ക് വിലക്ക് പ്രഖ്യാപിച്ച് പാകിസ്ഥാന്‍
പാകിസ്ഥാന്‍ ഫിലിം എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്‍ ഇന്ത്യന്‍ സിനിമകളെ ബഹിഷ്‌ക്കരിക്കുകയാണെന്ന് പാക് ഐടി മന്ത്രി ഫവാദ് ഹുസൈന്‍ പറഞ്ഞതിന് പിന്നാലെയാണ് സുപ്രീംകോടതി വിധി. ഇന്ത്യന്‍ നിര്‍മ്മിതമായ പരസ്യങ്ങള്‍ മാധ്യമങ്ങളില്‍നിന്നും നീക്കം ചെയ്യാന്‍ പാകിസ്ഥാന്‍ ഇലക്ട്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റിയോടും ഫവാദ് ഹുസൈന്‍ ആവശ്യപ്പെട്ടിരുന്നു. 2018ലും സമാനമായ വിധത്തില്‍ ഇന്ത്യന്‍ ടിവി പരിപാടികളും സിനിമകളും പാകിസ്ഥാന്‍ നിരോധിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here