കേരളത്തിലെ സ്ഥാനാർഥി പട്ടികയ്ക്ക് സിപിഐ ദേശീയ നിര്‍വാഹക സമിതി അംഗീകാരം

കേരളത്തിലെ സ്ഥാനാർഥി പട്ടികയ്ക്ക് സിപിഐ ദേശീയ നിര്‍വാഹക സമിതി അംഗീകാരം നല്‍കി. തിരുവനന്തപുരത്ത് ആനി രാജയെ മത്സരിപ്പിക്കുന്നത് സംബന്ധിച്ച് ചർച്ചകൾ ഉയർന്നെങ്കിലും സ്ഥാനാർഥി പട്ടികയിൽ മാറ്റമുണ്ടാകില്ല. ലോക്സഭാ തിരഞ്ഞെടുപ്പിൽ ദേശീയ തലത്തിൽ നാൽപ്പതിലധികം സീറ്റുകളില് പാർട്ടി മത്സരിക്കും. ബിഹാറിലെ ബഗുസാരായി മണ്ഡലത്തില്‍ നിന്ന് വിദ്യാർത്ഥി നേതാവ് കനയ്യ കുമാറിനെ മത്സരിപിക്കാൻ തീരുമാനമായി . ഉത്തര്‍പ്രദേശിൽ പത്തും ബിഹാറിൽ അഞ്ചും സീറ്റുകളിലാണ് നേരത്തെ മത്സരിക്കാൻ തീരുമാനിച്ചതെങ്കിലും സീറ്റുകളുടെ എണ്ണത്തിൽ കുറവുണ്ടാകും. തമിഴ് നാട്ടില്‍ ഡി എം കെ സഖ്യവുമായി ചേർന്ന് രണ്ട് സീറ്റികളിലും പാർട്ടി മത്സരിക്കും.
ലോക്സഭ തിരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാര്‍ത്ഥികളെ മാര്‍ച്ച് 9 ന് പ്രഖ്യാപിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അറിയിച്ചിരുന്നു. മാര്‍ച്ച് 8 ന് ചേരുന്ന ഇടതുമുന്നണി യോഗത്തില്‍ സീറ്റ് വിഭജനക്കാര്യത്തില്‍ അന്തിമതീരുമാനമെടുക്കുമെന്നും കോടിയേരി തിരുവനന്തപുരത്ത് പറഞ്ഞു. സ്ഥാനാര്‍ത്ഥി നിര്‍ണയക്കാര്യത്തില്‍ പാര്‍ട്ടിക്ക് മുന്‍വിധികളില്ല. ജയ സാധ്യത നോക്കിയാണ് സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നത്. പോളിറ്റ് ബ്യൂറോയുടെ കൂടി അംഗീകാരം ലഭിച്ച ശേഷം ശനിയാഴ്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നും കോടിയേരി പറഞ്ഞു.
സീറ്റുകള്‍ക്ക് വേണ്ടി ഘടകകക്ഷികള്‍ ആവശ്യമുന്നയിച്ചിട്ടുണ്ട്. എന്നാല്‍ സീറ്റ് വിഭജനത്തിന്റെ പേരില്‍ ആരും മുന്നണി വിടാന്‍ പോകുന്നില്ല. മുന്നണിയിലേക്ക് കൂടുതല്‍ ആളുകളെത്താനാണ് സാധ്യതയെന്നും കോടിയേരി വ്യക്തമാക്കിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here