കവിത മാത്രമല്ല കരാറും ഇഷ്ട്ടപ്പെട്ടാല്‍ എടുക്കാം; റഫാലില്‍ ദീപയുടെ ഒളിയമ്പ്

റഫാല്‍ കരാറുമായി ബന്ധപ്പെട്ട ചില രേഖകള്‍ പ്രതിരോധ മന്ത്രാലയത്തില്‍ നിന്നും മോഷണം പോയെന്ന് കേന്ദ്രസര്‍ക്കാര്‍ ഇന്നലെ സുപ്രീംകോടതിയില്‍ അറിയിച്ചിരുന്നു. രേഖകള്‍ മോഷണം പോയതിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് ദീപ നിശാന്ത്. ഫെയ്സ്ബുക്കിലൂടെയാണ് ദീപയുടെ അഭിപ്രായപ്രകടനം. കവിതാ മോഷണ വിവാദവും റഫാല്‍ രേഖ മോഷണവും കൂട്ടിക്കെട്ടിയാണ് അവര്‍ പോസ്റ്റിട്ടത്.
കവിത മാത്രമല്ല കരാറും ഇഷ്ടപ്പെട്ടാ എടുക്കാം. റഫാലടി, മോദിയടി തുടങ്ങിയ നൂതനപദങ്ങളാല്‍ മലയാളഭാഷ വളര്‍ന്ന് പന്തലിക്കട്ടെ! എന്നാണ് അവര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. ചില പ്രത്യേക വൈകാരിക പരിസരങ്ങളില്‍ ഞങ്ങള്‍ ചിലപ്പോ കരാറൊക്കെ കക്കാറുണ്ട്! അതിനിത്ര പറയാനെന്തിരിക്കുന്നു. എന്ന് ഈ പോസ്റ്റിന് താഴെ കമന്റായും അവര്‍ കുറിച്ചിട്ടുണ്ട്.
റഫാലില്‍ സിബിഐ അന്വേഷണത്തിന്റെ ആവശ്യകത തള്ളിയ 2018 ഡിസംബറിലെ കോടതി ഉത്തരവ് പുനപരിശോധിക്കണമെന്നാവശ്യപ്പെട്ടു നല്‍കിയ ഹരജി പരിഗണിക്കവെയാണ് കേന്ദ്രസര്‍ക്കാര്‍ രേഖകള്‍ മോഷണം പോയ വിവരം ചൂണ്ടിക്കാട്ടിയത്. രേഖകള്‍ മോഷണം പോയത് സംബന്ധിച്ച് അന്വേഷണം നടക്കുന്നുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ബോധിപ്പിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here