ഫ്‌ളിപ്കാർട്ടിൽ വുമൻസ് ഡേ സെയിൽ; 6000 രൂപ വരെ വിലക്കുറവ്

ഫ്‌ളിപ്കാർട്ടിൽ വുമൻസ് ഡേ സെയിൽ. മൊബൈൽ ഫോൺ, ലാപ്‌ടോപ്പ്, ടാബ്ലെറ്റ്, ടിവി തുടങ്ങി നിരവധി വസ്തുക്കൾക്ക് ാേഫറുകൾ ഉണ്ട്. വാൽമാർട്ട് റ്റേടുത്ത ഫഌപ്കാർട്ട് എച്ഡിഎഫ്‌സിയുമായി ചേർന്ന് നോ കോസ്റ്റ് എംഐ ഓപ്ഷനും അവതരിപ്പിച്ചിട്ടുണ്ട്.
അസ്യൂസ്, ഷവോമി, സാംസങ്ങ്, ഹോണർ, ആപ്പിൾ എന്നീ ഫോണുകൾക്കാണ് ഓഫർ. മാർച്ച് 8 രാത്രിവരെയാണ് ഓഫർ. 3000 രൂപയാണ് സെൻഫോണിന് നൽകിയിരിക്കുന്ന ഡിസ്‌ക്കൗണ്ട്. സെൻഫോൺ ലൈറ്റ് എൽ1ന് 1000 രൂപയും, സെൻഫോൺ മാക്‌സ് എം1, സെൻഫോൺ മാക്‌സ് പ്രോ എം1 എന്നീ ഫോണുകൾക്ക് 500 രൂപ വീതവും ഓഫറുണ്ട്.
Read Also : ഫ്‌ളിപ്കാർട്ടിൽ ഐഫോൺ 8 ഓർഡർ ചെയ്തു; പകരം വന്നതുകണ്ട് ഞെട്ടി യുവാവ്
റെഡ്മി നോട്ട് 6 പ്രോ 10,999 രൂപയും, ഐഫോൺ XRന് 67,999 രൂപയും, നോക്കിയ 5.1 പ്ലസിന് 8,999 രൂപയും, വിവോ വ9 പ്രോയ്ക്ക് 13,990 രൂപയുമാണ് ഫഌപ്കാർട്ടിലെ വില.
ഇതിന് പുറമെ, കുട്ടി ഉടുപ്പുകൾ, സ്ത്രീകൾക്കുള്ള ഡ്രസുകൾ, ഹാൻഡ്ബാഗ്, സാരി, ചുരിദാർ, ആഭരമങ്ങൾ, മേക്കപ്പ് ഉത്പന്നങ്ങൾ, വീട്ടുപകരണങ്ങൾ തുടങ്ങി നിരവധി വസ്തുക്കൾക്ക് 50 ശതമാനം മുതൽ ഓഫറുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here