ഹാര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസിലേക്ക്

ഗുജറാത്തിലെ പാട്ടീദാര്‍ നേതാവ് ഹാര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസില്‍ ചേരുന്നു. മാര്‍ച്ച് 12-ന് കോണ്‍ഗ്രസ് അംഗത്വമെടുക്കുന്നെന്നാണ് വിവരം. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലായിരിക്കും ഹാര്‍ദിക് പാര്‍ട്ടി അംഗത്വം സ്വീകരിക്കുക. തെരഞ്ഞെടുപ്പ് ലക്ഷ്യംവെച്ചാണ് ഹാര്‍ദികിന്റെ തീരുമാനം. ഗുജറാത്തിലെ ജാംനഗര്‍ മണ്ഡലത്തില്‍ നിന്നും ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും സൂചനയുണ്ട്. നിലവില്‍ ബിജെപിയുടെ സിറ്റിംഗ് സീറ്റാണ് ജാംനഗര്‍.
അഹമ്മദാബാദില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം നടക്കുന്നതിനോടനുബന്ധിച്ചാണ് ഹാര്‍ദിക് പട്ടേലിന് അംഗത്വം നല്‍കുന്ന ചടങ്ങും സംഘടിപ്പിക്കുന്നത്. തുടര്‍ന്ന് നടക്കുന്ന യോഗത്തിലും റാലിയിലും ദേശീയ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തട്ടകമായ ഗുജറാത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് ഹാര്‍ദിക് പട്ടേലിനെ പോലുള്ള നേതാക്കള്‍ക്ക് അംഗത്വം നല്‍കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് കോണ്‍ഗ്രസ് മികച്ച പ്രകടനാണ് കോണ്‍ഗ്രസ് കാഴ്ചവെച്ചത്. കോണ്‍ഗ്രസിന് വേണ്ടി ഗുജറാത്തില്‍ പട്ടേല്‍ വിഭാഗത്തെ ഏകീകരിച്ചത് ഹാര്‍ദികായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here