അറസ്റ്റിലായ മുന്‍ ഇമാമിനെ വലിയമല പോലീസ് സ്റ്റേഷനില്‍ എത്തിച്ചു

തിരുവനന്തപുരം തൊളിക്കോട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ മുന്‍ ഇമാം ഷെഫീഖ് അല്‍ ഖാസിമിയെ വലിയമല സ്റ്റേഷനിലെത്തിച്ചു. മധുരയില്‍ നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം കസ്റ്റഡിയില്‍ എടുത്ത ഷെഫീക്കിന്റെ സഹോദരന്റെ മൊബൈലിലേക്ക് വന്ന ഫോണ്‍ കോള്‍ ട്രാക്ക് ചെയ്താണ് പോലീസ് ഇയാളെ പിടികൂടിയത്.. 16ഇടങ്ങളില്‍ ഷെഫീക്ക് വേഷം മാറി താമസിച്ചതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. കാറ് നമ്പ അടക്കം മനസിലാക്കിയ പോലീസ് ഇയാളുടെ സഞ്ചാര പാതയെ കുറിച്ചും തിരിച്ചറിഞ്ഞു.
പോക്സോ കേസാണ് ഇയാള്‍ക്ക് എതിരെ ചുമത്തിയിരിക്കുന്നത്. ഡിവൈഎസ്പി അശോകന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ആളെ തിരിച്ചറിയാതെ ഇരിക്കാന്‍ രൂപമാറ്റം വരുത്തിയ അവസ്ഥയിലാണ് ഇപ്പോള്‍ ഇയാള്‍ പിടിയിലായിരിക്കുന്നത്. ഷാഡോ പോലീസിന്റെ സഹായത്തോടെയായിരുന്നു അറസ്റ്റ്. നാളെ ഇയാളെ നെടുമങ്ങാട് ഡിവൈഎസ്പി ഓഫീസില്‍ എത്തിച്ച് ചോദ്യം ചെയ്യും.
ആളെ തിരിച്ചറിയാതെ ഇരിക്കാന്‍ രൂപമാറ്റം വരുത്തിയ അവസ്ഥയിലാണ് ഇപ്പോള്‍ ഇയാള്‍ പിടിയിലായിരിക്കുന്നത്. ഷാഡോ പോലീസിന്റെ സഹായത്തോടെയായിരുന്നു അറസ്റ്റ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here