രേഖകള്‍ മോഷ്ടിച്ചില്ലെന്ന് ദി ഹിന്ദു ഗ്രൂപ്പ് ചെയര്‍മാന്‍
രേഖകള്‍ മോഷ്ടിച്ചിട്ടില്ല, സര്‍ക്കാര്‍ മൂടിവച്ച വിവരങ്ങളാണ് ഇത് പുറത്ത് കൊണ്ട് വന്നതെന്ന് ദി ഹിന്ദു ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍ റാം. അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തെ നിശബ്ദമാക്കാനാണ് കേന്ദ്രസര്‍ക്കാറിന്റെ ശ്രമം. ഈ രേഖ എവിടെ നിന്ന് ലഭിച്ചതാണെന്ന് പുറത്ത് വിടാനാകില്ലെന്നും റാം പറഞ്ഞു.
രേഖകള്‍ മോഷണം പോയതാണെന്ന സര്‍ക്കാര്‍ വാദം അമ്പരപ്പിക്കുന്നതാണ്. തങ്ങള്‍ക്ക് രേഖ ലഭിച്ചത് അതീവ രഹസ്യമായി സൂക്ഷിക്കേണ്ട കേന്ദ്രങ്ങളില്‍ നിന്ന് തന്നെയാണ്. ഏത് അന്വേഷണത്തേയും നേരിടാന്‍ തയ്യാറാണെന്നും റാം വ്യക്തമാക്കി. റഫാല്‍ രേഖകള്‍ക്ക് മുന്നില്‍ തെരഞ്ഞെടുപ്പ് വേളയില്‍ സര്‍ക്കാരിന് മറുപടി പറയാതിരിക്കാന്‍ ആകില്ല. റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നത് സര്‍ക്കാറിന് കരാറില്‍ സംഭവിച്ചിരിക്കുന്ന പാളിച്ചകളാണ്. പൊതുജന താൽപര്യത്തിനായാണ് ഇത് പുറത്ത് കൊണ്ട് വന്നതെന്നും കൃത്യമായ അന്വേഷണാത്മക പത്രപ്രവർത്തനമാണ് ഇതിന് വേണ്ടി നടത്തിയതെന്നും റാം വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here