Advertisement

ഗേറ്റ് പാസ്; പാമ്പാടി നെഹ്രു കോളേജില്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

March 7, 2019
0 minutes Read
pambadi nehru college

പാമ്പാടി നെഹ്രു കോളേജില്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം. പ്രിന്‍സിപ്പാളിനെ വിദ്യാര്‍ത്ഥികള്‍ ഉപരോധിക്കുകയാണ്. നിറുത്തിയ ഗേറ്റ് പാസ് രീതി വീണ്ടും ആരംഭിക്കുന്നതില്‍ പ്രതിഷേധിച്ചാണ് ഉപരോധം. കോളേജില്‍ സംഘര്‍ഷാവസ്ഥ തുടരുകയാണ്. പ്രിന്‍സിപ്പാളിന്റെ മുറിയ്ക്ക് മുന്നില്‍ വിദ്യാര്‍ത്ഥികള്‍ കുത്തിയിരിക്കുകയാണ്.
പോലീസുമായി ചര്‍ച്ച നടത്തിയിരുന്നെങ്കിലും വിദ്യാര്‍ത്ഥികളും കോളേജ് അധികൃതരുമായുള്ള പ്രശ്നത്തില്‍ ഇടപെടാനാകില്ലെന്നാണ് പോലീസിന്റെ നിലപാട്. പുറത്തേക്ക് കടക്കാന്‍ ശ്രമിച്ച പ്രിന്‍സിപ്പാളിനെ വിദ്യാര്‍ത്ഥികള്‍ തടഞ്ഞു. ഗേറ്റ് പാസ് പിന്‍വലിക്കണമെന്ന നിലപാടിലാണ് വിദ്യാര്‍ത്ഥികള്‍. ഐ വിയില്‍ നിന്ന് വിദ്യാര്‍ത്ഥിയെ വിലക്കിയിരുന്നു. ഈ വിലക്ക് മാറ്റണമെന്നും വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെടുന്നു. സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളോട് പക പോക്കുന്ന രീതിയാണ് കോളേജ് അധികൃതകര്‍ക്ക് ഉണ്ടെന്നും വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കുന്നു. ഔദ്യോഗിക പ്രതികരണത്തിന്പോലീസും തയ്യാറായിട്ടില്ല. പുറത്തേക്ക് ഇറങ്ങാന്‍ ശ്രമിച്ച തന്നെ വിദ്യാര്‍ത്ഥികള്‍ കയ്യേറ്റം ചെയ്തതെന്ന് അധ്യാപിക ആരോപിച്ചെങ്കിലും അത് നിഷേധിച്ച് വിദ്യാര്‍ത്ഥികള്‍ രംഗത്ത് എത്തി. വേണമെങ്കില്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാമെന്നും അധ്യാപികയെ കയ്യേറ്റം ചെയ്തിട്ടില്ലെന്നും വിദ്യാര്‍ത്ഥികള്‍  പറയുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top