Advertisement

വിതുരയിൽ പെൺകുട്ടിയെ പീഡിപ്പിച്ച ഷെഫീഖ് അൽ ഖാസിമിയെ ഇന്ന് ഉച്ചയോടെ കോടതിയില്‍ ഹാജരാക്കും

March 8, 2019
0 minutes Read
imam

വിതുരയിൽ പെൺകുട്ടിയെ പീഡിപ്പിച്ച ഷെഫീഖ് അൽ ഖാസിമിയെ ഇന്ന് ഉച്ചയോടെ കോടതിയില്‍ ഹാജരാക്കും.   ഇന്ന് രാവിലെ 10മണിയ്ക്ക് വൈദ്യപരിശോധനയ്ക്ക് ശേഷമാണ് ഇയാളെ ഡിവൈഎസ്പി ഓഫീസില്‍ എത്തിച്ചത്.   നെടുമങ്ങാട് താലൂക്ക് ആശുപത്രിയിലായിരുന്നു വൈദ്യ പരിശോധന.

ഡിവൈഎസ്പി ഓഫീല്‍ നടത്തിയ ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചിരുന്നു.പെൺകുട്ടിയുടെ കുടുംബവുമായിട്ടുള്ള പരിചയത്തിലാണ് കാറിൽ കയറ്റിയത്. നടന്നൊന്നും പുറത്തു പറയരുതെന്ന് പെൺകുട്ടിയോട് പറഞ്ഞിരുന്നുവെന്നും ഷെഫീഖ് പറഞ്ഞു. ഇതോടെ കുട്ടിയെ ഇയാള്‍ ഭീഷണിപ്പെടുത്തിയെന്നും തെളിഞ്ഞു.  ഇന്ന് ഉച്ചയ്ക്ക് നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കുന്ന ഇയാളെ കസ്റ്റഡിയില്‍ വിട്ട് കിട്ടണമെന്ന് പോലീസ് ആവശ്യപ്പെടും.

പെണ്‍കുട്ടിയെ ഇയാള്‍ കൊണ്ട് പോയെ വനമേഖലയില്‍ അടക്കം തെളിവെടുപ്പിന് കൊണ്ട് പോകുന്നത് പോലീസ് കസ്റ്റഡിയില്‍ ലഭിച്ചതിന് ശേഷമായിരിക്കും. അതേസമയം  കേസ് പോക്സോ കോടതിയിലേക്ക് മാറ്റാനുള്ള ശ്രമം പോലീസ് ആരംഭിച്ചിട്ടുണ്ട്. സംഭവം പുറത്തറിഞ്ഞതിന് ശേഷം ഇയാള്‍ ആദ്യം പോയത് തിരുവനന്തപുരത്തെ കല്ലറയിലേക്കാണ്. അവിടെ നിന്ന് പെരുമ്പാവൂരിലും, കൊച്ചിയിലും, തൃപ്പൂണിത്തുറയിലും എത്തി.  തൃപ്പൂണിത്തുറയില്‍ നിന്നാണ് ഫാസിലിന്റെ സഹായത്തോടെ ഇയാള്‍ തമിഴ്നാട്ടിലേക്ക് കടന്നത്. പതിനാറോളം സ്ഥലങ്ങളില്‍ ഇയാള്‍ മാറി മാറി സഞ്ചരിക്കുകയായിരുന്നു.  ഇയാളുടെ സഹോദരനെ കസ്റ്റഡിയില്‍ എടുത്ത പോലീസ്  ഫോണ്‍ ട്രാപ്പ് ചെയ്താണ് ലോഡ്ജ് വിവരം പോലീസ് കണ്ടെത്തിയത്. ബുധനാഴ്ച ഇയാളുടെ ജാമ്യം കോടതി പരിഗണിക്കാനിരിക്കുകയാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top