ഓസീസ് ആഞ്ഞടിച്ചു; റാഞ്ചിയില്‍ ഇന്ത്യക്ക് 314 റണ്‍സ് വിജയലക്ഷ്യം

ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിനമത്സരത്തില്‍ ഇന്ത്യക്ക് 314 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഓസീസ് 50 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തിലാണ് 313 റണ്‍സെടുത്തത്. ഓപ്പണിങ് വിക്കറ്റില്‍ 193 റണ്‍സിന്റെ കൂട്ടുകെട്ടൊരുക്കിയ ഉസ്മാന്‍ ഖവാജയും (104) ആരോണ്‍ ഫിഞ്ചും(93) ആണ് ഓസ്‌ട്രേലിയയെ കൂറ്റന്‍ സ്‌കോറിലേക്കെത്തിച്ചത്.
Usman Khawaja's maiden ODI century and 93 from Aaron Finch helps drive Australia to 313/5 in Ranchi – will it be enough to keep the series alive?#INDvAUS LIVE ➡️ https://t.co/rpA1O7saaO pic.twitter.com/CHWjkeXMy9
— ICC (@ICC) 8 March 2019
ഗ്ലെന്‍ മാക്‌സ്‌വെല്‍ (47), ഷോണ്‍ മാര്‍ഷ് (7), പീറ്റര്‍ ഹാന്‍ഡ്‌സ്‌കോമ്പ് (0) എന്നിവരുടെ വിക്കറ്റുകളാണ് ഓസ്‌ട്രേലിയക്ക് നഷ്ടമായത്. ഇന്ത്യക്കു വേണ്ടി കുല്‍ദീപ് യാദവ് 3 വിക്കറ്റ് വീഴ്ത്തി.ഏകദിനത്തില്‍ ഉസ്മാന്‍ ഖവാജയുടെ കന്നി സെഞ്ച്വറിയായിരുന്നു ഇന്നത്തേത്. 113 പന്തില്‍ നിന്നും 11 ബൗണ്ടറിയും ഒരു സിക്‌സും ഉള്‍പ്പെടെയാണ് ഖവാജ 104 റണ്‍സ് അടിച്ചുകൂട്ടിയത്. ആരോണ്‍ ഫിഞ്ച് 99 പന്തില്‍ നിന്നും 10 ബൗണ്ടറിയും മൂന്ന് സിക്‌സും ഉള്‍പ്പെടെ നേടിയാണ് സെഞ്ച്വറിയ്ക്ക് ഏഴ് റണ്‍സ് അകലെ വെച്ച് 93 ല്‍ പുറത്തായത്. എന്നാല്‍ ഓപ്പണിങ് കൂട്ടുകെട്ട് പൊളിഞ്ഞതോടെ ഓസീസ് സ്‌കോറിങിന് വേഗം കുറയ്ക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്കായി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here