Advertisement

നരേന്ദ്ര മോദിയുടേത് ‘എക്‌സ്പയറി ഡേറ്റ്’ കഴിഞ്ഞ സർക്കാർ: മമതാ ബാനർജി

March 8, 2019
1 minute Read

റഫാൽ രേഖകൾ പോലും സംരക്ഷിക്കാൻ കഴിയാത്ത നരേന്ദ്ര മോദിയുടെ സർക്കാർ എങ്ങനെ രാജ്യം സംരക്ഷിക്കുമെന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി.

ബിജെപി നയിക്കുന്ന എൻഡിഎ ഗവൺമെൻറിന് കാശ്മീർ താഴ്വരയിൽ ഇതുവരെ സമാധാനം കൊണ്ടുവരാൻ കഴിഞ്ഞിട്ടില്ല. രാജ്യത്തിൻറെ സമ്പത്തും പണവും കവർന്നെടുത്ത് സ്വന്തം പാർട്ടിക്കായി ഉപയോഗിക്കുകയാണ് നരേന്ദ്രമ മോദി ഗവൺമെൻറെന്നും മമത കുറ്റപ്പെടുത്തി.

Read Also : നരേന്ദ്ര മോദിക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ്; ഇന്ത്യക്കാരോട് സംവദിക്കേണ്ട പ്രധാനമന്ത്രി ബിജെപി പ്രവര്‍ത്തകരോട് സംസാരിച്ചു

അന്താരാഷ്ട്ര വനിതാ ദിനത്തിൽ കൊൽക്കത്തയിൽ നടന്ന ഒരു റാലിയിൽ സംസാരിക്കുകയായിരുന്നു മമത. കാശ്മീരിൽ ഭീകരാക്രമണങ്ങൾ ഈ സർക്കാർ വന്നതിന് ശേഷം വർധിക്കുകയാണ് ചെയ്തത്. തെരഞ്ഞെടുപ്പിന് ശേഷം പുതിയ സർക്കാർ കാശ്മീർ താഴ്വരയിൽ സമാധാനം കൊണ്ടുവരുമെന്നും നരേന്ദ്ര മോദി സർക്കാരിൻറെ ‘എക്‌സ്പയറി ഡേറ്റ്’ കഴിഞ്ഞെന്നും മമത പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top