Advertisement

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ആഗ്രഹം ആവര്‍ത്തിച്ച് പി ജെ ജോസഫ്

March 8, 2019
1 minute Read

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ആഗ്രഹം ആവര്‍ത്തിച്ച് കേരള കോണ്‍ഗ്രസ് നേതാവ് പി ജെ ജോസഫ്. സീറ്റ് ചര്‍ച്ചകള്‍ അവസാനിച്ചു. ഇനി പാര്‍ട്ടി തലത്തില്‍ തീരുമാനമുണ്ടാകുകയാണ് വേണ്ടത്. നാളെ അന്തിമ യോഗത്തില്‍ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പി ജെ ജോസഫ്  പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ആരംഭിച്ചതു മുതല്‍ മത്സരിക്കാനുള്ള താല്‍പര്യം പ്രകടിപ്പിച്ച് പി ജെ ജോസഫ് രംഗത്തുണ്ട്. കേരള കോണ്‍ഗ്രസിന് രണ്ട് സീറ്റ് വേണമെന്ന ആവശ്യത്തില്‍ കെ എം മാണിക്ക് മുന്നില്‍ ജോസഫ് സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തിരുന്നു. കേരളത്തിലെത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയോടുള്‍പ്പെടെ ഇക്കാര്യം ആവശ്യപ്പെട്ടെങ്കിലും തീരുമാനം കോണ്‍ഗ്രസിന് വീട്ടുകൊടുക്കുകയായിരുന്നു.

Read more: പാര്‍ട്ടി സീറ്റ് നല്‍കിയാല്‍ മത്സരിക്കും; നിലപാട് ആവര്‍ത്തിച്ച് പി ജെ ജോസഫ്

കഴിഞ്ഞ ദിവസം രണ്ട് ഘട്ടങ്ങളിലായി ചേര്‍ന്ന കോണ്‍ഗ്രസ്-കേരള കോണ്‍ഗ്രസ് ഉഭയകക്ഷി ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞിരുന്നു. കേരള കോണ്‍ഗ്രസിന് രണ്ട് സീറ്റുകള്‍ക്ക് അവകാശമുണ്ടെന്നും സീറ്റ് ലഭിച്ചാല്‍ മത്സരിക്കുമെന്നും യോഗത്തിന് മുന്നോടിയായി പി ജെ ജോസഫ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കേരള കോണ്‍ഗ്രസിന് ഒരു സീറ്റുകൂടി നല്‍കേണ്ട ആവശ്യമില്ലെന്നായിരുന്നു കോണ്‍ഗ്രസ് സ്വീകരിച്ച നിലപാട്. യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹ്നാന്‍ ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു. ഒന്നും രണ്ടും ഉഭയകക്ഷി ചര്‍ച്ചകള്‍ അവസാനിച്ച സാഹചര്യത്തില്‍ കെ എം മാണിയുടെ വസതിയില്‍ നാളെ ചേരുന്ന യോഗത്തില്‍ അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top