മാവോയിസ്റ്റ് ഏറ്റമുട്ടല്‍; പോലീസാണ് ആദ്യം വെടിവച്ചതെന്ന് പറഞ്ഞിട്ടില്ലെന്ന് റിസോര്‍ട്ട് മാനേജര്‍

മാവോയിസ്റ്റ് ഏറ്റമുട്ടല്‍ സംബന്ധിച്ച് പുറത്ത് വന്ന വാര്‍ത്തകള്‍ തിരുത്തി റിസോര്‍ട്ട് മാനേജര്‍. പോലീസാണ് ആദ്യം വെടിവച്ചതെന്ന് പറഞ്ഞിട്ടില്ലെന്ന് റിസോര്‍ട്ട് മാനേജര്‍. താന്‍ പറഞ്ഞത് പോലീസ് വന്നതിന് ശേഷമാണ് വെടിവെപ്പ് ഉണ്ടായത് എന്നാണെന്നും അല്ലാതെ ആദ്യം വെടിവച്ചത് പോലീസ് ആണെന്ന് അല്ലെന്നുമാണ് ഇയാള്‍ പറയുന്നത്. സംഭവം നടക്കുമ്പോള്‍ താനിവിടെ ഉണ്ടായിരുന്നില്ലെന്നും, റിസോര്‍ട്ടില്‍ നിന്ന് അല്‍പം അകലെയുള്ള വീട്ടിലായിരുന്നുവെന്നും ഇയാള്‍ പറയുന്നു. അവിടെയുള്ളവര്‍ പറയുന്നത് ആദ്യം വെടിവച്ചത് മാവോയിസ്റ്റുകളാണെന്നാണ്. പറയാത്ത കാര്യമാണ് വളച്ചൊടിക്കപ്പെടുന്നതെന്നും ഇയാള്‍ പറഞ്ഞു.
മാവോയിസ്റ്റുകള്‍ മോശമായി പെരുമാറിയില്ലെന്ന് റിസോര്‍ട്ട് മാനേജര്‍മാര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
അതിഥികളോടെല്ലാം മാന്യമായാണ് പെരുമാറിയത്. ആരെയും ബുദ്ധിമുട്ടിക്കില്ല പക്ഷേ പണം തരണം എന്ന് വ്യക്തമാക്കി അവര്‍ വേറെ മുറിയിലേക്ക് മാറി. ഇവര്‍ ഇവിടെയുള്ളത് കൊണ്ട് ഗസ്റ്റിനെ റസ്റ്റോറെന്റിലേക്കാണ് മാറ്റിയതെന്ന് ജീവനക്കാര്‍ പറയുന്നു.
ഉപദ്രവിക്കാനല്ല വന്നത്. പണം വേണമെന്ന് വീണ്ടും പറഞ്ഞു. അവരുടെ കയ്യില്‍ ഒരു തോക്ക് ഉണ്ടായിരുന്നു.
മാനേജര്‍ ഇല്ലാത്തപ്പോഴാണ് അവര്‍ എത്തിയത്. അവിടെയുള്ള പണം നല്‍കാനാണ് ആദ്യം നിര്‍ദേശിച്ചത്. എന്നാല്‍ അത് പോര അതിനേക്കാള്‍ തുക വേണമെന്ന് ആവശ്യപ്പെട്ടു. 10,000കൊടുത്ത് കഴിഞ്ഞപ്പോള്‍ ഭക്ഷണം വേണമെന്ന് പറഞ്ഞു. അത് ഉണ്ടാക്കുന്ന സമയത്താണ് പോലീസ് എത്തിയതെന്നും ഇവര്‍ വ്യക്തമാക്കിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here