ജമ്മു കാശ്മീരിൽ സൈനികനെ തട്ടിക്കൊണ്ട് പോയ സംഭവം; വാർത്ത നിഷേധിച്ച് കേന്ദ്രം

ജമ്മുകശ്മിരിൽ സൈനികനെ തട്ടിക്കൊണ്ടു പോയെന്ന വാർത്ത നിഷേധിച്ച് കേന്ദ്ര സർക്കാർ. സൈനികനെ ആരും തട്ടിക്കൊണ്ടു പോയിട്ടില്ലെന്നും മുഹമ്മദ് യാസിൻ സുരക്ഷിതനാണെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു.
Read Also : ഇന്ത്യൻ സൈനികനെ ഭീകരർ തട്ടിക്കൊണ്ടുപോയി
ഇന്നലെ രാത്രിയാണ് ഖാസിപോരയിലെ ബാദ്ഗാമിലെ വീട്ടിൽ നിന്ന് സൈനികൻ മുഹമ്മദ് യാസീനെ ഭീകരർ തട്ടിക്കൊണ്ടുപോയെന്ന വാർത്ത പ്രചരിക്കുന്നത്. ജക്ലി യൂണിറ്റിലെ സൈനികനാണ് മുഹമ്മദ് യാസീൻ. ലീവിന് നാട്ടിൽ പോയപ്പോഴാണ് മുഹമ്മദ് യാസീനെ തട്ടിക്കൊണ്ടുപോയതെന്നായിരുന്നു വാർത്ത. എന്നാൽ ഇത് നിഷേധിച്ചിരിക്കുകയാണ് കേന്ദ്രം.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here