സൈന്യവുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ ഉപയോഗിക്കരുത്; താക്കീതുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

സൈന്യവുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ തെരഞ്ഞെടുപ്പിന് ഉപയോഗിക്കരുതെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്. നേരത്തെ തന്നെ ഇതിന് വിലക്കുള്ളതാണെന്നും ചിത്രങ്ങള്‍ ഉപയോഗിച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും കമ്മീഷന്‍ വ്യക്തമാക്കി. നേരത്തെ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്റെ ചിത്രങ്ങള്‍ ബിജെപി പോസ്റ്ററില്‍ ഉപയോഗിച്ചിരുന്നു.
ഇതിനെതിരായി മുന്‍ നാവിക സേനാമേധാവി എല്‍ രാംദാസിന്റെ പരാതിയിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നശേഷം ഇത്തരം പ്രചരണങ്ങള്‍ അനുവദിക്കില്ലെന്നും കമ്മീഷന്‍ അറിയിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ ഉള്‍പ്പെടെ ബിജെപി സ്ഥാപിച്ചിട്ടുള്ള വലിയ ബോര്‍ഡുകളിലാണ് അഭിനന്ദന്റെ ചിത്രം കൂടി ഉള്‍പ്പെടുത്തിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി, ബിജെപി അധ്യക്ഷന്‍ അമിത് ഷാ എന്നിവരുടെ ചിത്രങ്ങള്‍ക്കൊപ്പമാണ് അഭിനന്ദന്റെ ചിത്രവും ഉപയോഗിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here