Advertisement

മുൻ മന്ത്രി വിജെ തങ്കപ്പൻ അന്തരിച്ചു

March 9, 2019
1 minute Read

മുൻ മന്ത്രിയും സിപിഎം നേതാവുമായ വിജെ തങ്കപ്പൻ അന്തരിച്ചു. 1987-1991 കാലത്ത് നായനാർ മന്ത്രിസഭയിലെ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയായിരുന്നു തങ്കപ്പൻ. നേമം, നെയ്യാറ്റിൻകര മണ്ഡലങ്ങളിൽ നിന്ന് നാലുതവണ എം എൽ എ ആയിട്ടുണ്ട്. തിരുവനന്തപുരം ബാലരാമപുരത്തെ വസതിയിൽ ആയിരുന്നു അന്ത്യം.

1934 ഏപ്രിൽ 20ന് സി ജോൺസന്റെയും ഗ്നാനമ്മയുടേയും മകനായി അരലുമ്മൂഡിലായിരുന്നു വിജെ തങ്കപ്പന്റെ ജനനം. നിയമ ബിരുദധാരിയും രാഷ്ട്രീയ പ്രവർത്തകനുമായിരുന്ന തങ്കപ്പൻ നെയ്യാറ്റിൻകര മുനിസിപ്പാലിറ്റിയുടെ ചെയർമാനായും വൈസ് ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്. 1963ലാണ് സിപിഐൽ ചേരുന്നത്.

1968-79 കാലത്ത് നെയ്യാറ്റിൻകര മുനിസിപ്പാലിറ്റി കൗൺസിലറായും, 1979-84 കാലഘട്ടത്തിൽ ചെയർമാനായുംപ്രവർത്തിച്ചിട്ടുണ്ട്. 1987-1991 കാലത്ത് നായനാർ മന്ത്രിസഭയിലെ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയായിരുന്നു തങ്കപ്പൻ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top