Advertisement

കാശ്മീരില്‍ സൈന്യത്തിന്റെ റിക്രൂട്ട്‌മെന്റ് ക്യാമ്പുകളിലെത്തിയത്‌ നിരവധി യുവാക്കള്‍

March 9, 2019
10 minutes Read

പുൽവാമ ചാവേർ ആക്രമണത്തിന് ശേഷം ഭീകരവാദ സംഘടനകൾക്ക് എതിരായി ജമ്മു കാശ്മീരില്‍ പ്രാദേശിക യുവാക്കളെ സജ്ജമാക്കാനുള്ള ഇന്ത്യൻ സൈന്യത്തിന്റെ ശ്രമത്തിന് മികച്ച പ്രതികരണം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘടിപ്പിച്ച റിക്രൂട്ട്‌മെന്റ്  ക്യാമ്പുകളിൽ ആയിരക്കണക്കിന്‌ പേരാണ് സേനയുടെ ഭാഗമാകാൻ എത്തുന്നത്. ഭീകരവാദ സംഘടനകളുടെ പിന്തുണയുള്ള വിവിധ വിഘടന വാദ സംഘടനകളുടെ എതിർപ്പ് അവഗണിച്ചാണ് കാശ്മീരില്‍ യുവാക്കൾ സൈന്യത്തിന്റെ ഭാഗമാകുന്നത്.

ജമ്മുകാശ്മീരിലെ ഡോഡ ജില്ലയിൽ ടെറിടോറിയൽ ആർമിയിലേക്ക് നടന്ന റിക്രൂട്ട് മെന്റ് റാലിയിൽ വിഘടന വാദ സംഘടനകൾ ഉയർത്തിയ ഭീഷണി മറികടന്ന് ഇന്ന് ഇന്ത്യൻ സൈന്യത്തിന്റെ കുപ്പായം അണിയാൻ ഇവിടേക്ക് എത്തിയത്  രണ്ടായിരത്തോളം പേരാണ്. ഭൂരിപക്ഷം പേർക്കും സൈന്യത്തിൽ ചേരാൻ ആഗ്രഹം ജനിപ്പിച്ചത് വൈമാനികനായ അഭിനന്ദൻ വർധമാനും.

ഡോഡ സ്പോർട് സ് സ്റ്റേഡിയത്തിൽ നടന്ന സൈനിക റിക്രൂട്ട് മെന്റ് റാലിയ്ക്ക് സമാനമായി സംസ്ഥാനമാകെ ഇപ്പോൾ റിക്രൂട്ട് മെന്റ് റാലികൾ നടക്കുകയാണ്. എല്ലായിടത്തും നൂറുകണക്കിന് യുവാക്കൾ സൈന്യത്തിന്റെ ഭാഗമാകാൻ എത്തുന്നു. ഒരുകാലത്ത് ഇന്ത്യൻ സൈന്യത്തിന്റെ ഭാഗമാകാൻ ഉണ്ടായിരുന്ന ഭയമാണ് ഇപ്പോൾ കാശ്മീരിലെ യുവാക്കളിൽ നിന്നും മായുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top