Advertisement

അതിര്‍ത്തി ലംഘിച്ചു കടക്കാന്‍ ശ്രമിച്ച പാക്കിസ്ഥാന്റെ ഡ്രോണ്‍ ഇന്ത്യ തടഞ്ഞു

March 9, 2019
0 minutes Read

അതിര്‍ത്തി ലംഘിച്ച് കടക്കാന്‍ ശ്രമിച്ച പാക്കിസ്ഥാന്റെ ഡ്രോണ്‍ വിമാനം ഇന്ത്യ തടഞ്ഞു. രാജസ്ഥാന്‍ അതിര്‍ത്തി ലംഘിക്കാനായിരുന്നു ശ്രമം. ശ്രീരംഗനഗറിന് സമീപം ഹിന്ദുമല്‍കോട്ട് അതിര്‍ത്തിയില്‍ ഇന്ന് പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് സംഭവം.

അതിര്‍ത്തി ലംഘിക്കാനുള്ള ശ്രമം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ ഡ്രോണിനെതിരെ ബിഎസ്എഫ് വെടിയുതിര്‍ത്തു. ഇതോടെ പാക്കിസ്ഥാനിലേക്ക് തിരിച്ചുപോയതായി സൈന്യം അറിയിച്ചു. അതിര്‍ത്തിയില്‍ വെടിവെയ്പ് നടന്നതായും റിപ്പോര്‍ട്ടുണ്ട്.

വിവരങ്ങള്‍ ചോര്‍ത്താന്‍ പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ ഉപയോഗിച്ചതാണ് ഇതെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ 10 ദിവസത്തിനിടെ ഇന്ത്യന്‍ അതിര്‍ത്തി ലംഘിച്ച് എത്തുന്ന മൂന്നാമത്തെ ഡ്രോണാണിത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top