Advertisement

‘മസൂദ് അസറിനെ പാക്കിസ്ഥാനിലേക്ക് അയച്ചത് ബിജെപിയല്ലേ’?; കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

March 9, 2019
0 minutes Read
womens commission sends notice to rahul gandhi

പുല്‍വാമ ആക്രമണത്തില്‍ ബിജെപിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പുല്‍വാമയില്‍ ഭീകരാക്രമണം നടത്തിയ ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ ഇന്ത്യന്‍ ജയിലില്‍ നിന്നും പാക്കിസ്ഥാന്‍ ജയിലിലേക്ക് അച്ചത് ബിജെപിയല്ലേയെന്ന് രാഹുല്‍ ഗാന്ധി ചോദിച്ചു. കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാണ്ഠഹാര്‍ വിമാന റാഞ്ചല്‍ കേസുമായി ബന്ധപ്പെട്ട് ജയിലിലടച്ച മസൂദ് അസറിനെ അന്നത്തെ ബിജെപി സര്‍ക്കാര്‍ ജയില്‍ മോചിതനാക്കിയ സംഭവത്തെ പരാമര്‍ശിച്ചു കൊണ്ടായിരുന്നു രാഹുലിെന്റ വിമര്‍ശനം.

കാവല്‍ക്കാരനായ മോദിയെ അധിക്ഷേപിക്കാന്‍ അഴിമതിക്കാര്‍ മത്സരിക്കുകയാണെന്നും മോദിയെ ആക്ഷേപിച്ചാല്‍ വോട്ട് ലഭിക്കുമെന്നാണ് അവര്‍ കരുതുന്നതെന്നും പറഞ്ഞ് നേരത്തെ പ്രധാനമന്ത്രി പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ചിരുന്നു. മുംബൈ ഭീകരാക്രമത്തെ തുടര്‍ന്ന് തിരിച്ചടിക്കാന്‍ സൈന്യം തയാറായിരുന്നെന്നും എന്നാല്‍ സര്‍ക്കാര്‍ അതിന് അനുവദിച്ചില്ലെന്നുയിരുന്നു മോദിയുടെ ആരോപണം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top