തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ ഗള്‍ഫിലും സജീവം

തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾ ഗൾഫ് നാടുകളിലും സജീവമായി. സൗദിയിലെ കെ.എം.സി.സിയുടെ പ്രചാരണ പരിപാടികള്‍ കഴിഞ്ഞ ദിവസം ആരംഭിച്ചു. വോട്ടര്‍മാരെ നാട്ടിലെത്തിക്കുക, നാട്ടിലുള്ള കുടുംബങ്ങളുടെയും മറ്റും വോട്ടുകള്‍ യു.ഡി.എഫിന് അനുകൂലമായി ചെയ്യിക്കുക തുടങ്ങിയവ ലക്ഷ്യമിട്ട് കാംപയിനുകള്‍ നടത്തും.
Read Also: പൊന്നാനി തെരഞ്ഞെടുപ്പ് ചരിത്രം
മലപ്പുറത്തും പൊന്നാനിയിലും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതോടെ ലീഗ് അനുകൂല പ്രവാസി സംഘടനയായ കെ.എം.സി.സി തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് സജീവമായി. ജിദ്ദയില്‍ കഴിഞ്ഞ ദിവസം നടന്ന മുസ്ലിംലീഗ് സ്ഥാപക ദിനാചരണം തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയുടെ ഉത്ഘാടനവേദിയായി മാറി. പരമാവധി പ്രവാസി വോട്ടര്‍മാരെ നാട്ടിലെത്തിക്കുക, നാട്ടില്‍ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുക. സമൂഹ മാധ്യമങ്ങള്‍ വഴി പ്രചാരണം നടത്തുക തുടങ്ങിയവയാണ് പ്രധാനമായും സംഘടന നടത്തുക.
ReadAlso: സുധീരനെ വിജയിയാക്കിയ ആലപ്പുഴയുടെ ആ ‘ചരിത്രം’
നാട്ടിലുള്ള കുടുംബങ്ങളുടെയും സുഹൃത്തുക്കളുടെയുമൊക്കെ വോട്ടുകള്‍ യു.ഡി.എഫിന് അനുകൂലമായി ലഭിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് കെ.എം.സി.സി ചെയ്യുന്നത്. പ്രോക്സി വോട്ട് ചെയ്യാനുള്ള അവസരം ഇത്തവണയും ലഭിക്കാത്തതിലെ നിരാശയിലാണ് പ്രവാസികള്‍. അതുകൊണ്ട് തന്നെ നാട്ടിലെത്തി വോട്ട് ചെയ്യാന്‍ കഴിയുന്ന രീതിയില്‍ പ്രവര്‍ത്തകരുടെ ലീവ് ക്രമീകരിക്കാനുള്ള പ്രവര്‍ത്തനവും പ്രവാസലോകത്ത് നടക്കുന്നുണ്ട്. ജിദ്ദയില്‍ നടന്ന പരിപാടിയില്‍ മുസ്ലിംലീഗ് നേതാക്കളായ ആബിദ് ഹുസൈന് തങ്ങള്‍ എം.എല്‍.എ, പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍, അബ്ദുറഹ്മാന് കല്ലായി തുടങ്ങിയവര്‍ സംബന്ധിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here