തെരഞ്ഞെടുപ്പ്; വയനാട്ടില്‍ കര്‍ഷകപ്രശ്നങ്ങള്‍ ചര്‍ച്ചയാകും

വയനാട് ജില്ലയിലെ മാനന്തവാടി, സുല്‍ത്താന്‍ബത്തേരി, കല്‍പ്പറ്റ, കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി, മലപ്പുറം ജില്ലയിലെ ഏറനാട്, നിലമ്പൂര്‍, വണ്ടൂര്‍ എന്നീ നിയമസഭാമണ്ഡലങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് വയനാട് ലോകസഭാ നിയോജകമണ്ഡലം. ലോക്സഭാ പുനര്‍നിര്‍ണ്ണയം നടത്തിയപ്പോള്‍ രൂപവത്കരിച്ച പുതിയ മണ്ഡലമാണിത്. 2009-ല്‍ പതിനഞ്ചാം ലോകസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ എം.ഐ. ഷാനവാസ്( കോണ്‍ഗ്രസ് വിജയിച്ചു.സിപിഐ സ്ഥാനാര്‍ത്ഥി എം റഹ്മ്ത്തുളളയെ പരാജയപ്പെടുത്തിയാണ് എംഐ ഷാനവാസ് അന്ന് വിജയിച്ചത് തുടര്‍ന്ന് 2014ലും ഷാനവാസ് സിപിഐയിലെ സത്യന്‍ മൊകേരിയെ പരാജയപ്പെടുത്തി പാര്‍ലമെന്റിലെത്തി.
Read More: വയനാട് മാവോയിസ്റ്റ് ഏറ്റുമുട്ടല്‍; ആദ്യം വെടിവച്ചത് പൊലീസെന്ന് റിസോര്‍ട്ട് ജീവനക്കാര്‍
വയനാട് ലോക്‌സഭ മണ്ഡലത്തില്‍ 2014ലെ കണക്കനുസരിച്ച് ആകെ വോട്ടര്‍മാര്‍ 915006,ഇതില്‍ 614822 പേരും പുരുഷന്മാരാണ്,ഇതില്‍ പുരുഷ വോട്ടര്‍മാര്‍ 454300.പുരുഷവോട്ട് ശതമാനം 73.89.
ആകെ വനിതകള്‍ 634598,ഇതില്‍ വനിത വോട്ടര്‍മാര്‍ 460706.വനിത വോട്ട് ശതമാനം 72.60
തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുന്ന പ്രധാന വിഷയങ്ങള്‍
കര്‍ഷകര്‍ ഏറെയുളള മണ്ഡലത്തില്‍ കര്‍ഷകപ്രശ്‌നങ്ങള്‍ തന്നെയാകും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുക. പ്രളയശേഷം സര്‍ക്കാര്‍ കൈവിട്ട നെല്‍കര്‍ഷകര്‍ പലരും വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ്. പ്രധാനമായും വികസനം ചര്‍ച്ചയാകുന്ന തെരഞ്ഞെടുപ്പായിരിക്കും ഇത്.ആരോഗ്യമേഖല(മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെ),ബദല് റോഡ്, വ്യവസായരംഗം തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ചയാകും.
മുന്‍ എംപിയുടെ പത്ത് വര്‍ഷത്തെ ഭരണവും തെരഞ്ഞെടുപ്പില്‍ വിശകലനം ചെയ്യും.അഞ്ച് വര്‍ഷം പ്രത്യേകമായി മണ്ഡലത്തിലേക്ക് തിരിഞ്ഞ് നോക്കിയില്ലെന്ന ആക്ഷേപവും ഉയരും.
വന്യജീവികള്‍ ജനവാസകേന്ദ്രങ്ങളിലേക്ക് ഇറങ്ങുന്നത് മേഖലയില്‍ പതിവായിട്ടുണ്ട്. ജനങ്ങളുടെ സ്വൈര്യജീവിതത്തിന് വിലങ്ങ് തടിയാകുന്ന ഈ പ്രശ്‌നങ്ങളും തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here