ഡല്‍ഹിയില്‍ ജിമ്മിന് നേരെ വെടിവെപ്പ്; ആറ് വയസ്സുകാരന്‍ കൊല്ലപ്പെട്ടു

ഡല്‍ഹിയില്‍ ജിമ്മിന് നേരെയുണ്ടായ വെടിവയ്പിൽ ആറു വയസുകാരൻ കൊല്ലപ്പെട്ടു. ഡൽഹി ഇന്ദര്‍പുരിയിൽ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. വെടിവെപ്പ് നടന്ന് എട്ടേമുക്കാലോടെയാണ് പോലീസിന് ഇത് സംബന്ധിച്ച വിവരം ലഭിത്തുന്നത്. ജിമ്മിനു മുകളിൽ താമസിക്കുന്ന പ്രിൻസ് രാജ് എന്ന കുട്ടിയാണ് കൊല്ലപ്പെട്ടത്. പോലീസ് എത്തിയാണ് കുട്ടിയുടെ മരണം സ്ഥിരീകരിക്കുന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
ഇന്ദർപുരിലെ തന്നെ ജെജെ കോളനിയിലെ നാല് ആളുകളെ ചുറ്റിപ്പറ്റിയാണ് അന്വേഷണം പുരോഗമിക്കുന്നത്.കുട്ടി വീടിന്റെ ജനാലയിലൂടെ പുറത്തേക്ക് നോക്കി നില്‍ക്കുകയായിരുന്നു. ഇതിനിടെയാണ് വെടിയേറ്റത്. വെടിവയ്പ്പിൽ മഹേന്ദർ എന്നയാള്‍ക്കും പരിക്കേറ്റിട്ടുണ്ട്. കെട്ടിടത്തിനുള്ളിലേക്ക് പ്രവേശിക്കുന്നതിനിടെയാണ് ഇയാൾക്ക് വെടിയേറ്റത്. ഇയാള്‍ അപകടനില തരണം ചെയ്തിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here