‘സർജിക്കൽ സ്ട്രൈക്കിന് തെളിവ് വേണമത്രെ; പിതാവ് മുസ്ലിം, മാതാവ് ക്രിസ്ത്യാനി; രാഹുൽ ഗാന്ധി ഹിന്ദുവാണെന്നതിന് തെളിവ് എവിടെ?’ : കേന്ദ്രമന്ത്രി ആനന്ത് ഹെഗ്‌ഡെ (വിഡിയോ)

സർജിക്കൽ സ്ട്രൈക്കിന് തെളിവ് ചോദിച്ച രാഹുൽ ഗാന്ധിക്കെതിരെ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ അനന്ത് ഹെഗ്ഡെ. രാഹുൽ ഗാന്ധി ഹിന്ദുവാണെന്നതിന് തെളിവ് എവിടെയെന്ന് അനന്ത് ഹെഗ്ഡെ ചോദിക്കുന്നു. മുസ്ലിം ആയ പിതാവിനും ക്രിസ്ത്യാനിയായ മാതാവിനും പിറന്ന മകനാണ് രാഹുൽ ഗാന്ധിയെന്നും അനന്ത് ഹെഗ്ഡെ പറഞ്ഞു. പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്തുകൊണ്ടാണ് കേന്ദ്രമന്ത്രിയുടെ പരാമർശം.
സർജിക്കൽ സ്ട്രൈക്കിന് തെളിവ് എവിടെയെന്നാണ് ഇവർ ചോദിക്കുന്നത്. ലോകം മുഴുവൻ ഇത് അംഗീകരിക്കുമ്പോഴാണ് ചോദ്യം. പൂണൂൽ ധാരിയായ ഹിന്ദുവെന്ന സ്വയം വിളിക്കുന്ന മുസ്ലിം ആണ് ഈ ചോദ്യം ചോദിക്കുന്നത്- കേന്ദ്രമന്ത്രി പറഞ്ഞു.
മുസ്ലിമായ പിതാവിനും ക്രിസത്യാനിയായ മാതാവിനും പിറന്ന മകനാണ്. അദ്ദേഹം ഹിന്ദുവാണെന്നതിന് എന്താണ് തെളിവ്- അനന്ത് ഹെഗ്ഡെ ചോദിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here