പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച മദ്രസാ അധ്യാപകൻ പോലീസ് പിടിയിൽ

പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച മദ്രസാ അധ്യാപകൻ പോലീസ് പിടിയിൽ. നിലമ്പൂർ സ്വദേശിയായ ബഷീറിനെയാണ് പോലീസ് പിടികൂടിയത് .
പ്ലസ് വൺ വിദ്യാർത്ഥിനിയുമായി ലോഡ്ജിൽ എത്തിയ മദ്രസാ അധ്യാപകനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. നിലമ്പൂർ സ്വദേശിയായ ബഷീറിനെയും കോഴിക്കോട് ഭാഗത്തെ സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയുമാണ് നാട്ടുകാർ തടഞ്ഞുവെച്ച് പോലീസിൽ ഏൽപ്പിച്ചത്.
Read Also : മാവോയിസ്റ്റ് ദമ്പതികളുടെ മകളെ പീഡിപ്പിച്ച കേസില്‍ രജീഷ് പോളിന് മുന്‍കൂര്‍ ജാമ്യം
യൂണിഫോമിലുള്ള വിദ്യാർത്ഥിനിയുമായി മടവൂർ സി എം മഖാമിന് സമീപത്തെ ലോഡ്ജിൽ എത്തിയപ്പോൾ സംശയം തോന്നിയ നാട്ടുകാർ ചോദ്യം ചെയ്യുകയായിരുന്നു. നേരത്തെയും ഇവിടെ എത്തിച്ചിരുന്നതായി വിദ്യാർത്ഥിനി നാട്ടുകാരോട് പറഞ്ഞു. തുടർന്നാണ് വിവരം പോലീസിൽ അറിയിച്ചത്. നേരത്തെ മദ്രസയിൽ പഠിപ്പിച്ചപ്പോഴുള്ള പരിചയം മുതലെടുത്താണ് ഇയാൾ പെൺകുട്ടിയെ ഇവിടെ എത്തിച്ചത്. സംഭവത്തിൽ പോക്സോ നിയമപ്രകാരം കേസെടുക്കുമെന്ന് കുന്ദമംഗലം പോലീസ് അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here