Advertisement

പി ജെ ജോസഫിന് സീറ്റില്ല

March 11, 2019
1 minute Read

ലോക്സഭാ തെരഞ്ഞെടുപ്പില്‍ പി ജെ ജോസഫിന് സീറ്റില്ല. കോട്ടയം സീറ്റിനെ ചൊല്ലി കേരള കോണ്‍ഗ്രസില്‍ ഭിന്നത ഉടലെടുത്തിരുന്നു. ജോസഫിന് സീറ്റു നല്‍കുന്നതിനെതിരെ കേരള കോണ്‍ഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയാണ് പരസ്യമായി രംഗത്തെത്തിയത്. മാണി വിഭാഗത്തില്‍ നിന്നുള്ളവര്‍ വരണമെന്നാണ് പ്രവര്‍ത്തകരുടെ പൊതുവികാരമെന്ന് ജില്ലാ കമ്മിറ്റി പ്രസിഡന്റ് സണ്ണി തെക്കേടം പറഞ്ഞിരുന്നു.

മാണി വിഭാഗത്തിനാണ് നിലവില്‍ സീറ്റുള്ളത്. അത് തുടരണമെന്നാണ് ജില്ലാ ഭാഗവാഹികളുടെ അഭിപ്രായം.

Read More: കേരള കോണ്‍ഗ്രസില്‍ ഭിന്നത; പി ജെ ജോസഫിന് സീറ്റു നല്‍കുന്നതിനെതിരെ ജില്ലാ കമ്മിറ്റി

തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന ആവശ്യം വെളിപ്പെടുത്തി പി ജെ ജോസഫ് പല തവണ രംഗത്തെത്തിയിരുന്നു. സ്ഥാനാര്‍ത്ഥിത്വം സ്വയം പ്രഖ്യാപിച്ചാണ് പി ജെ ജോസഫ് രംഗത്തെത്തിയതെന്ന് കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. ജോസഫിന് കോട്ടയത്ത് മേല്‍ക്കൈയില്ലെന്നും മാണി വിഭാഗം പറയുന്നു.

ഇന്നലെ ചേര്‍ന്ന കേരള കോണ്‍ഗ്രസ് സ്റ്റിയറിങ് കമ്മിറ്റിയില്‍ ജോസഫിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ സീറ്റവേണമെന്ന നിലപാടില്‍ ജോസഫ് ഉറച്ചു നില്‍ക്കുകയായിരുന്നു. സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ചെയര്‍മാന്‍ കെ എം മാണിയെ നിയോഗിക്കുകയായിരുന്നു. ഇതിനിടെയാണ് പി ജെ ജോസഫിനെതിരെ മാണി വിഭാഗം വിമര്‍ശനം ഉന്നയിച്ച് രംഗത്തെത്തിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top