കർണ്ണാടകയിൽ 22 സീറ്റ് കിട്ടിയാൽ വേണമെങ്കിൽ 24 മണിക്കൂറിനുള്ളിൽ അധികാരം പിടിച്ചെടുക്കുമെന്ന് ബി എസ് യെദ്യൂരപ്പ

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ 22 സീറ്റ് ലഭിച്ചാൽ വേണമെന്ന് വിചാരിച്ചാല്‍ ബിജെപി 24 മണിക്കൂറിനുള്ളില്‍ അധികാരം പിടിക്കുമെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ ബി എസ് യെദ്യൂരപ്പ.
കര്‍ണാടകയില്‍ ആകെയുള്ള 28 സീറ്റില്‍ നിലവില്‍ 16 സിറ്റാണ് ബിജെപിക്കുള്ളത്. കര്‍ണാടകയിലെ ജനങ്ങള്‍ തങ്ങള്‍ക്ക് 22 സീറ്റ് തരികയാണെങ്കില്‍ 24 മണിക്കൂറിനുള്ളില്‍ സർക്കാരുണ്ടാക്കുമെന്നും യെദ്യൂരപ്പ പറഞ്ഞു. യാരഗട്ടിയിൽ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്ന് ദിവസങ്ങൾക്കുള്ളിലാണ് യെദ്യൂരപ്പയുടെ പ്രസ്താവന.
BS Yeddyurappa, BJP: If the people of Karnataka give us 22 seats in the upcoming Lok Sabha elections, we will form the government in Karnataka within 24 hours. (10.03.2019) pic.twitter.com/xkWUAWaMAc
— ANI (@ANI) 13 March 2019
പാക്കിസ്ഥാനെതിരെ ഇന്ത്യന്‍ വ്യോമസേന നടത്തിയ മിന്നലാക്രമണത്തില്‍ രാഷ്ട്രീയം കലര്‍ത്തി യെദ്യൂരപ്പ നേരത്തേ രംഗത്തെത്തിയിരുന്നു. വ്യോമസേനയുടെ നടപടി തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഗുണം ചെയ്യുമെന്നും നടപടി തെരഞ്ഞടുപ്പില്‍ ബിജെപിക്ക് അനുകൂലമാകുമെന്നും യെദ്യൂരപ്പ പറഞ്ഞത് ഏറെ വിവാദമായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here