എല്‍ഡിഎഫ് തിരുവനന്തപുരം പാര്‍ലമെന്റ് മണ്ഡലം കണ്‍വെന്‍ഷന്‍ ഇന്ന്; പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും

എല്‍ഡിഎഫിന്റെ തിരുവനന്തപുരം പാര്‍ലമെന്റ് മണ്ഡലം കണ്‍വെന്‍ഷന്‍ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. 10 വര്‍ഷമായി കൈവിട്ട മണ്ഡലം, സി. ദിവാകരനിലൂടെ തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലാണ് ഇടതു മുന്നണി. മണ്ഡലം നിലനിര്‍ത്താന്‍ ശശി തരൂരും ലോക്‌സഭയില്‍ അക്കൗണ്ട് തുറക്കാന്‍ കുമ്മനം രാജശേഖരനും ഇറങ്ങുമ്പോള്‍ തലസ്ഥാനത്ത് മത്സരം കടുത്തതാണ്.
ആരുടേയും കുത്തകയല്ലാത്ത മണ്ഡലമാണ് തിരുവനന്തപുരം. ഇരുമുന്നണികളിലേയും പ്രമുഖരെ വീഴ്ത്തുകയും വാഴ്ത്തുകയും ചെയ്തമണ്ഡലം. പന്ന്യന്‍ രവീന്ദ്രന് ശേഷം മണ്ഡലത്തില്‍ വിജയക്കൊടിപാറിക്കാന്‍ ഇടതുമുന്നണിക്ക് സാധിച്ചിട്ടില്ല. ഇത്തവണ ആ ദൗത്യം ഏറ്റെടുത്തിരിക്കുകയാണ് സി. ദിവാകരന്‍. നിയമസഭയിലും സംഘടനാ പ്രവര്‍ത്തനത്തിലും പ്രഗല്‍ഭ്യം തെളിയിച്ച സി ദിവാകരന് ലോക് സഭയില്‍ ഇത് കന്നിയങ്കം . രണ്ട് തവണ തുടര്‍ച്ചയായി വിജയിച്ച് മൂന്നാം അങ്കത്തിന് ഇറങ്ങുകയാണ് ശ്ശിതരൂര്‍. ഗവര്‍ണര്‍പദവി രാജിവെച്ച് കുമ്മനം രാജശേഖരനും ബിജെപിക്കായി രംഗ്ത്തുണ്ട്, ശശീതരൂരും കുമ്മനവും പ്രചാരണം തുടങ്ങിയെങ്കിലും സ്ഥാനാര്‍ത്ഥി പട്ടിക ഇരു മുന്നണികളുംഒദ്യോഗികമായി പ്രഖ്യിച്ചിട്ടില്ല. അനുകൂല സാഹചര്യം പരമാവധി ഉപയോഗപ്പെടുത്താനാണ് ഇടതു മുന്നണി ലക്ഷ്യമിടുന്നത്.
Read More: തെരഞ്ഞെടുപ്പിനു ശേഷം പിണറായി രാജി വെയ്‌ക്കേണ്ട സാഹചര്യമുണ്ടാകും; പി.സി ജോര്‍ജ്
വൈകിട്ട് നടക്കുന്ന പാര്‍ലമെന്റ് മണ്ഡലം കണ്‍വെന്‍ഷന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. വ്യാഴം വെള്ളി ശനി ദിവസങ്ങളിലായി നിയോജകമണ്ഡലം കണ്‍വെന്‍ഷനുകള്‍ പൂര്‍ത്തിയാക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here