Advertisement

രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം ഇന്ന്; ശബരിമല വിഷയം ചര്‍ച്ചയാകും

March 13, 2019
1 minute Read

ശബരിമല തെരഞ്ഞെടുപ്പ് വിഷയമാക്കരുതെന്ന നിലപാടില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഉറച്ചു നില്‍ക്കുന്നതിനിടെ രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം ഇന്ന്. തെരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതുമായി ബന്ധപ്പെട്ടാണ് യോഗം വിളിച്ചതെങ്കിലും ശബരിമല വിഷയം തന്നെയാകും പ്രധാന ചര്‍ച്ചാ വിഷയം. രാവിലെ 11 മണിക്ക് സിഇഒയുടെ ചേംബറിലാണ് യോഗം.

മതത്തിന്റെയോ ദൈവത്തിന്റേയോ പേരില്‍ തെരഞ്ഞെടുപ്പില്‍ വോട്ട് ചോദിക്കരുതെന്ന ചട്ടം ചൂണ്ടിക്കാട്ടിയാണ് ശബരിമല വിഷയം പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ വ്യക്തമാക്കിയത്. സിഇഒയുടെ പ്രതികരണത്തിനെതിരെ ബിജെപിയും കോണ്‍ഗ്രസിലെ ചില നേതാക്കളും രംഗത്തെത്തിയിരുന്നു. ഇതിനിടെയാണ് തെരഞ്ഞെടുപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട് സിഇഒ സര്‍വ്വകക്ഷിയോഗം വിളിച്ചത്.

Read More: ശബരിമല; ടിക്കാറാം മീണയ്ക്കെതിരെ ബിജെപി നേതാവിന്റെ പരാതി

മാതൃകാ പെരുമാറ്റച്ചട്ടമാണ് ചര്‍ച്ചാവിഷയമെങ്കിലും ശബരിമലവിഷയത്തില്‍ യോഗം പ്രക്ഷുബ്ദമാകാനാണ് സാധ്യത. സ്ഥാനാര്‍ത്ഥികളുടെ ക്രമിനല്‍കേസ് സംബന്ധിച്ച് പത്ര ദൃശ്യമാധ്യമങ്ങളില്‍ പരസ്യം നല്‍കണമെന്ന നിര്‍ദ്ദേശവും രാഷ്ട്രീയ പാര്‍ട്ടികളില്‍ എതിര്‍പ്പുണ്ടാക്കിയേക്കും. തെരഞ്ഞെടുപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ വിളിച്ചു ചേര്‍ത്ത രാഷ്ട്രീയ പാര്‍ട്ടികളുടെ ഗവും ഇന്നാണ്. അതിനിടെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം കര്‍ശനമായി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാതല സ്‌കോഡുകള്‍ പ്രവര്ത്തനം തുടങ്ങി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top