ബംഗാളില്‍ തൃണമൂല്‍ എംഎല്‍എ ബിജെപിയില്‍ ചേര്‍ന്നു

പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ ബിജെപിയില്‍ ചേര്‍ന്നു. ഭത്പര എംഎല്‍എ അര്‍ജുന്‍ സിങാണ് ബിജെപിയില്‍ ചേര്‍ന്നത്. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കൈലാശ് വിജയ് വര്‍ഗീയയുടെ സാന്നിധ്യത്തിലാണ് അര്‍ജുന്‍ സിങ് ബിജെപി അംഗത്വം സ്വീകരിച്ചത്.
40 വര്‍ഷം മമതാ ബാനര്‍ജിക്ക് കീഴില്‍ പ്രവര്‍ത്തിച്ചുവെന്നും ബലാകോട്ട് ആക്രമണത്തിന് ശേഷം മമതാ ബാനര്‍ജി സൈന്യത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്‌തെന്നും ഇത് തന്നെ വേദനിപ്പിച്ചുവെന്നും അര്‍ജുന്‍ സിങ് പറഞ്ഞു. രാജ്യമൊന്നാകെ പാകിസ്ഥാനെതിരെ സംസാരിച്ചപ്പോള്‍ മമത പ്രധാനമന്ത്രിയുടെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്യാന്‍ ശ്രമിച്ചെന്നും അര്‍ജുന്‍ സിങ് പറഞ്ഞു.
Read more: ടോം വടക്കൻ ബിജെപിയിൽ ചേർന്നു
കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ടോം വടക്കനും ഇന്ന് ബിജെപിയില്‍ ചേര്‍ന്നിരുന്നു. പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ നല്‍കിയ തിരിച്ചടി ചോദ്യം ചെയ്ത കോണ്‍ഗ്രസ് നിലപാടിനെ ചോദ്യം ചെയ്തായിരുന്നു ടോം വടക്കനും പാര്‍ട്ടി വിട്ടത്. കോണ്‍ഗ്രസിന്റെ നിലപാട് നിരാശാജനകമായിരുന്നുവെന്നും സൈന്യത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്തത് തന്നെ വേദനിപ്പിച്ചുവെന്നും ടോം വടക്കന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here