റഫാൽ കേസ്; പുനഃപരിശോധനാ ഹർജികൾ ഇന്ന് പരിഗണിക്കും

റഫാല്‍ കേസിലെ പുനപ്പരിശോധന ഹര്‍ജികള്‍ ഇന്ന് പരിഗണിക്കും. വൈകിട്ട് മൂന്ന് മണിക്ക് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹര്‍ജികളില്‍ വാദം കേള്‍ക്കുക. കേസുമായി ബന്ധപ്പെട്ട് പുതിയ സത്യവാങ്മൂലം ഇന്നലെ കേന്ദ്ര സര്‍ക്കാര്‍ ഇന്നലെ സമര്‍പ്പിച്ചിരുന്നു. റഫാലുമായി ബന്ധപ്പെട്ട നിയമവിരുദ്ധമായി ചോര്‍ത്തിയ രഹസ്യ രേഖകളുടെ അടിസ്ഥാനത്തില്‍ നല്‍കിയ ഹര്‍ജികള്‍ തള്ളണമെന്ന് സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ വാദിക്കുന്നു.
റഫാല്‍ ഇടപാടില്‍ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിക്കെതിരെ നല്‍കിയ പുനഃപ്പരിശോധന ഹര്‍ജികളിലെ തുടര്‍ വാദമാണ് ഇന്ന് സുപ്രിം കോടതിയില്‍ നടക്കുക. നേരത്തെ ഹര്‍ജികള്‍ പരിഗണിച്ചപ്പോള്‍ കേന്ദ്ര സര്‍ക്കാരിന് വേണ്ടി അറ്റോര്‍ണി ജനറലിന്‍റെ വിശദമായ വാദം കോടതി കേട്ടിരുന്നു. റഫാല്‍ രേഖകള്‍ മോഷ്ടിക്കപ്പെട്ടുവെന്നും, മോഷ്ടിച്ച രേഖകളുടെ അടിസ്ഥാനത്തില്‍ ആണ് പുനഃപ്പരിശോധന ഹര്‍ജികള്‍ നല്‍കിയതെന്നുമായിരുന്നു എജിയുടെ വാദം. ഇത് വിവാദമായതോടെയാണ് രേഖകള്‍ മോഷ്ടിക്കപ്പെട്ടതല്ലെന്നും, പകര്‍പ്പെടുത്ത് ചോര്‍ത്തുകയായിരുന്നുവെന്നും വിശദീകരിച്ച് ഇന്നലെ പുതിയ സത്യവാങ്മൂലം നല്‍കിയത്.
Read Also : റഫാൽ: കേന്ദ്രസർക്കാർ പുതിയ സത്യവാങ്മൂലം സമർപ്പിച്ചു
ദേശ സുരക്ഷയെ അപകടത്തിലാക്കുന്ന രീതിയിലാണ് രേഖകളുടെ പകര്‍പ്പുകള്‍ ചോര്‍ന്നത്. സര്‍ക്കാരിന്‍റ സമ്മതമില്ലാതെ പുറത്ത് പോയ ഈ രേഖകളുടെ അടിസ്ഥാനത്തില്‍ നല്‍കിയ പുനഃപ്പരിശോധന ഹര്‍ജികള്‍ പരിഗണനക്ക് അര്‍ഹമല്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ പുറത്ത് വന്ന പുതിയ രേഖള്‍ പരിശോധിക്കാന്‍ കോടതി വിസമ്മതിക്കുമോ ഇല്ലയോ എന്നതിനെ ആശ്രയിച്ചായിരിക്കും കേസിന്‍റെ ഭാവി. മോഷ്ടിക്കപ്പെട്ട രേഖയാണെങ്കിലും പ്രസക്തമാണെന്ന് തോന്നിയാല്‍ പരിശോധിക്കാമെന്നന് കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. കേസില്‍ ഹര്‍ജിക്കാരുടെ വാദമായിരിക്കും കോടതി ഇന്ന് മുഖ്യമായും കേള്‍ക്കുക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here