സംസ്ഥാനത്തെ ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക നാളെ

സംസ്ഥാനത്തെ ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക നാളെ പ്രഖ്യാപിക്കുമെന്ന് പി.എസ്.ശ്രീധരന്‍പിള്ള. താനുള്‍പ്പെടെയുള്ളവര്‍ മത്സരിക്കുന്ന കാര്യത്തില്‍ കേന്ദ്ര നേതൃത്വം തീരുമാനമെടുക്കും. അതേസമയം കെ.സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവരെ അവഗണിക്കുന്നുവെന്നാരോപിച്ച് വി.മുരളീധര പക്ഷം കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കി.
ദേശീയാദ്ധ്യക്ഷന്റെ നേതൃത്വത്തില്‍ നാളെ നടക്കുന്ന ചര്‍ച്ചയില്‍ ശ്രീധരന്‍പിള്ള, കുമ്മനം രാജശേഖരന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. സംസ്ഥാന നേതൃത്വം നല്‍കിയ പട്ടികയും കേന്ദ്ര നേതൃത്വത്തിന്റെ താല്‍പര്യവും കൂടി കണക്കിലെടുത്ത് നാളെയോ മറ്റന്നാളോ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉണ്ടാകും. വിവാദമായ പത്തനംതിട്ട സീറ്റില്‍ ഒന്നും രണ്ടും മൂന്നും പേരുകള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. തനിക്ക് മത്സരിക്കണമെന്ന പിടിവാശി ഇല്ല. താന്‍ മത്സരിക്കണമെന്ന അഭിപ്രായം പാര്‍ട്ടിയില്‍ ഉയര്‍ന്നു വന്നത് ശരിയാണ്. നേതൃത്വം തീരുമാനിച്ചാല്‍ മത്സരിക്കുമെന്നും ശ്രീധരന്‍പിള്ള.
Read Also : പെരിയ കൊലപാതകത്തില്‍ സിപിഐഎമ്മിന്റെ പേര് പരാമര്‍ശിക്കാതിരിക്കാനാണ് രാഹുല്‍ ഗാന്ധി ശ്രമിച്ചതെന്ന് ബിജെപി
തുഷാര്‍ മത്സരിക്കണമെന്ന് ബിഡിജെഎസും, ബിജെപി സംസ്ഥാന, കേന്ദ്ര നേതൃത്വവും ആവശ്യപ്പെട്ടിട്ടുണ്ട്. തീരുമാനം അദ്ദേഹത്തിന്റേതാണെന്ന് വ്യക്തമാക്കിയ ശ്രീധരന്‍പിള്ള കെ.സുരേന്ദ്രന്റെ സീറ്റ് വിഷയത്തില്‍ പ്രതികരിക്കാന്‍ തയ്യാറായില്ല. അതേസമയം അതേസമയം കെ.സുരേന്ദ്രന്‍, കൃഷ്ണകുമാര്‍ എന്നിവരെ ഒതുക്കാന്‍ ശ്രമിക്കുന്നു എന്നാരോപിച്ച് വി.മുരളീധര പക്ഷം കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here