കരീനയുടെ ആയയുടെ മാസശമ്പളം ഒരു ലക്ഷം രൂപ ? തുറന്നു പറഞ്ഞ് കരീന കപൂർ

മാതാപിതാക്കളുടെ അത്ര തന്നെ പ്രശസ്തനാണ് കരീന-സെയ്ഫ് ദമ്പതികളുടെ മകൻ തൈമൂർ. തൈമുറിനെ നോക്കുന്ന ആയയുടെ മാസ ശമ്പളം ഒരു ലക്ഷം രൂപവരെയാമെന്ന വാർത്തകൾ പ്രചരിച്ചതിന് പിന്നാലെ നിരവധി ട്രോളുകൾ വന്നിരുന്നു. പതിനായിരം വാങ്ങുന്ന ബിടെക്ക് യുവാവും ആയയും തമ്മിലുള്ളതായിരുന്നു പ്രധാന ട്രോൾ. ഇപ്പോഴിത ഇതിനു മറുപടിയുമായി കരീന രംഗത്തെത്തിയിട്ടുണ്ട്.
‘ഞങ്ങളുടെ വീട്ടിലെ കാര്യം എങ്ങനെയാണ് മറ്റുള്ളവർ അറിയുന്നത്. എന്റെ കുഞ്ഞ് സതൃപ്തനാണെങ്കിൽ പിന്നെ എന്തിനാണ് ആയയുടെ ശബളത്തെ കുറിച്ച് ചിന്തിക്കുന്നത്’ കരീന ചോദിക്കുന്നു. ‘ഞാൻ അഹങ്കാരിയും കർക്കശ്യക്കാരിയുമാണെന്നുള്ള വാർത്തകൾ പ്രചരിക്കുന്നുണ്ട്. താൻ ആരോടും ഇത്തരത്തിൽ പെരുമാറിയിട്ടില്ല. എനിയ്ക്കും ഒരു കുടുംബമുണ്ട്. തങ്ങളുടെ സ്വകാര്യതെ മാനിക്കാത്തവരാണ് ഇത്തരത്തിൽ പറയുന്നത്.’ എന്നാൽ താൻ അതിനെ കാര്യമായി എടുക്കുന്നില്ലെന്നും താരം പറഞ്ഞു.
Read Also : പാപ്പരാസികള്‍ക്ക് മുന്നില്‍ പോസ് ചെയ്ത് തൈമൂര്‍
ഒന്നരലക്ഷം രൂപയാണ് ഈ ആയയുടെ ഒരുമാസത്തെ ശമ്പളം. വീട്ടിൽ അധികമായ സമയം ചെലവഴിച്ചാൽ ഇത് ഒന്നേമുക്കാൽ ലക്ഷം രൂപവരെയാകും. തൈമൂറിനെ സമീപപ്രദേശങ്ങളിൽ കൊണ്ടുപോകാനായി പ്രത്യേക കാറുമുണ്ട്. ഇവർ തന്നെയാണ് തൈമൂറിനൊപ്പം വിദേശത്ത് പോകുന്നതും. എന്നിങ്ങനെയായിരുന്നു വാർത്തകൾ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here