ന്യൂസിലാൻഡ് വെടിവെയ്പ്പ്; മരണ സംഖ്യ ഉയരുന്നു

ന്യൂസിലാൻഡിലെ രണ്ട് മുസ്ലീം പള്ളികളിലുണ്ടായ വെടിവെയ്പ്പിലെ മരണസംഖ്യ ഉരുന്നു. 49 പേരാണ് വെടിവെയ്പ്പിൽ കൊല്ലപ്പെട്ടത്. ന്യൂസിലൻഡ് പ്രധാനമന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്.
സെൻട്രൽ ക്രൈസ്റ്റ് ചർച്ചിലെ അൽ നൂർ മസ്ജിദിലും സമീപത്തെ മറ്റൊരു പള്ളിയിലുമാണ് വെടിവെയ്പ്പ് നടന്നത്. വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കായി ആളുകൾ തയ്യാറെടുക്കുന്നതിനിടെയായിരുന്നു ആക്രമണം. വെടിവെയ്പ്പിന് ശേഷം കാറിൽ രക്ഷപ്പെട്ട അക്രമിയെ ബ്രൊഹാം സ്ട്രീറ്റിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു.
Read Also : ന്യൂസിലാന്റിൽ പള്ളികളിൽ വെടിവെപ്പ്; നിരവധി പേർ മരിച്ചതായി സംശയം
ഹെഗ് ലി പാർക്കിന് സമീപത്തെ പള്ളിയിൽ കറുത്ത വസ്ത്രവും ഹെൽമറ്റും ധരിച്ചെത്തിയ അക്രമിയാണ് മെഷീൻ ഗൺ ഉപയോഗിച്ച് വെടിവെയ്പ്പ് നടത്തിയത്. പള്ളിയിൽ കടന്നു കയറിയ ആയുധധാരി യാതൊരു പ്രകോപനവുമില്ലാതെ വെടിയുതിർക്കുകയായിരുന്നു. സംഭവസമയം 16 വയസ് മുതൽ പ്രായമുള്ള അമ്പതോളം പേർ പള്ളിക്കുള്ളിൽ പ്രാർത്ഥനയിലായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here