ഡൽഹിയിൽ മത്സരിക്കണമെന്ന ബിജെപി ആവശ്യം തള്ളി സെവാഗ്; ഗൗതം ഗംഭീറുമായി ചർച്ചകൾ നടത്തി വരികയാണെന്ന് ബിജെപി

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഡൽഹിയിൽ മത്സരിക്കണമെന്ന ബിജെപി ആവശ്യം തള്ളി സെവാഗ്. വെസ്റ്റ് ഡൽഹിയിൽ മത്സരിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി സെവാഗിനെ സമീപിച്ചെന്നും വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി അദ്ദേഹം വാഗ്ദാനം തള്ളിയെന്നും ഒരു മുതിർന്ന ബിജെപി നേതാവ് ദേശീയ മാധ്യമങ്ങളോട് പറഞ്ഞു.
രാഷ്ട്രീയത്തിലോ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനോ താത്പര്യമില്ലെന്ന് സെവാഗ് പറഞ്ഞതായി ബിജെപി നേതാവ് പറഞ്ഞു. ബിജെപി എംപിയായ പർവേഷ് ശർമ്മയാണ് നിലവിൽ വെസ്റ്റ് ഡൽഹി എംപി.
Read Also : ഗൗതം ഗംഭീര്‍ രാഷ്ട്രീയത്തിലേക്ക്? ഡല്‍ഹിയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായേക്കും
അതേസമയം ഡൽഹിയിൽ മത്സരിക്കുന്നതിന് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീറുമായി ചർച്ചകൾ നടത്തി വരികയാണെന്ന് ബിജെപി നേതാവ് പറഞ്ഞു.
ബിജെപിയുടെ ‘സമ്പർക്ക് ഫോർ സമർത്ഥൻ’ (Contact for Support) പരിപാടിയുടെ ഭാഗമായി ജൂലൈയിൽ കേന്ദ്ര മന്ത്രി രാജ്യവർധൻ സിങ് റാത്തോഡും ദൽഹി ബിജെപി തലവൻ മനോജ് തിവാരിയും സെവാഗിനെ സന്ദർശിച്ചതാണ് സെവാഗ് മത്സരരംഗത്തുണ്ടാകുമെന്ന് റിപ്പോർട്ടുകൾ വരാൻ കാരണം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here