ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 50% വിവിപാറ്റ് രസീതുകൾ എണ്ണണമെന്ന ഹർജി; തിരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്ര സർക്കാരിനും സുപ്രീംകോടതി നോട്ടീസ്

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ അൻപത് ശതമാനം വിവിപാറ്റ് രസീതുകൾ എണ്ണണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയിൽ സുപ്രീംകോടതി കോടതി തിരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്ര സർക്കാരിനും നോട്ടീസ് അയച്ചു. 21 പാർട്ടികളുടെ നേതാക്കളാണ് ഹർജി നൽകിയത്.
മാർച്ച് 25 ന് ഹർജിയിൽ വാദം കേൾക്കും. നിലവിൽ ഒരു മണ്ഡലത്തിലെ ഒരു ബൂത്തിൽ മാത്രമാണ് വിവിപാറ്റ് എണ്ണുക. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.
വിജയിയെ പ്രഖ്യാപിക്കുന്നതിനു മുമ്പ് വി.വി പാറ്റുകള്‍ കൂടി മാച്ചു ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം.
തെലുങ്കുദേശം പാര്‍ട്ടി നേതാവ് ചന്ദ്ര ബാബു നായിഡു, എ.എ.പി നേതാവ് അരവിന്ദ് കെജ്രിവാള്‍, കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാല്‍ തുടങ്ങി 21 പാര്‍ട്ടികളുടെ നേതാക്കളാണ് ഹര്‍ജി നല്‍കിയത്. മാര്‍ച്ച് 25ന് ഹര്‍ജിയില്‍ കോടതി വാദം കേള്‍ക്കും
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here